ജല അതോറിറ്റിയും നഗരസഭയും രണ്ട് തട്ടില്‍

കൊല്ലം: കുടിവെള്ള ബില്ലിനെച്ചൊല്ലി നഗരസഭയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ തര്‍ക്കം. പൊതുടാപ്പുകള്‍ വഴിയും കോര്‍പറേഷനിലെ വിവിധ ഓഫിസുകളിലേക്കും വെള്ളം നല്‍കുന്ന വകയില്‍ പ്രതിമാസ ബില്‍ തുക കാല്‍ലക്ഷത്തിലധികമാണെന്നും എന്നാല്‍ ഇത്രയും രൂപയുടെ വെള്ളം ലഭിക്കുന്നില്ളെന്നും കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. അതേസമയം, കുടിവെള്ളക്ഷാമം രൂക്ഷമായ കോര്‍പറേഷന്‍ പരിധിയില്‍ പ്രതിദിനം നാല് ദശലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കുന്നെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ടാങ്കര്‍ ലോറികള്‍ വഴി പ്രതിദിനം ഒന്നര ലക്ഷത്തിലധികം ലിറ്റര്‍ വെള്ളം സൗജന്യമായും നല്‍കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ശാസ്താംകോട്ടയില്‍നിന്നും ജപ്പാന്‍ കുടിവെള്ള പദ്ധതിവഴി കൊട്ടിയത്തുനിന്നും ആണ് കോര്‍പറേഷന്‍ ഡിവിഷനുകളിലേക്ക് വെള്ളമത്തെിക്കുന്നത്. ടാങ്കര്‍ വഴി വെള്ളമത്തെിക്കാന്‍ കോര്‍പറേഷന്‍ എട്ട് വാഹനങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 10000 ലിറ്റര്‍ സംഭരണശേഷിയുള്ള ഒരു ടാങ്കറും 6000 ലിറ്റര്‍ സംഭരണശേഷിയുള്ള നാല് ടാങ്കറുകളും 2000 ലിറ്ററിന്‍െറ ടാങ്ക് ഘടിപ്പിച്ച പിക്-അപ് വാനും കോര്‍പറേഷന് സ്വന്തമായുള്ളതാണ്. 5000 ലിറ്റര്‍ ടാങ്ക് സ്ഥാപിച്ച രണ്ട് മിനി ലോറികളും കുടിവെള്ളം എത്തിക്കാന്‍ കോര്‍പറേഷന്‍ വാടകക്ക് എടുത്തിട്ടുണ്ട്. എന്നാല്‍, നഗര സഭയുടെ പരിധിയില്‍ എത്ര പൊതുടാപ്പുകള്‍ ഉണ്ടെന്ന വ്യക്തമായ കണക്ക് അധികൃതര്‍ക്കില്ല. നിലവിലുള്ളതില്‍ പലതും വെള്ളം വരാത്തവയും കേടായതുമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അതത് ഡിവിഷനില്‍ കൗണ്‍സിലര്‍മാരെക്കൊണ്ട് പൊതുടാപ്പുകളുടെ എണ്ണം തരം തിരിച്ച് ശേഖരിക്കാനൊരുങ്ങുകയാണ് കോര്‍പറേഷന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.