കൊട്ടിയം: കായല്‍ത്തീരങ്ങള്‍ സംരക്ഷിക്കാന്‍ മയ്യനാട് പഞ്ചായത്ത് ഹെല്‍പ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നട്ടുവളര്‍ത്തിയ കണ്ടല്‍ച്ചെടികള്‍ നശിപ്പിച്ച നിലയില്‍. പദ്ധതിയില്‍പ്പെടുത്തി താന്നി, മുക്കം, പരവൂര്‍ കായലുകളുടെ തീരപ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗിച്ചാണ് കണ്ടല്‍ നട്ടുവളര്‍ത്തിയത്. ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ കാണാനില്ല. കണ്ടല്‍ വനങ്ങള്‍ രൂപപ്പെട്ടാല്‍ മത്സ്യബന്ധനത്തെ ബാധിക്കുമെന്ന് ചിലര്‍ പ്രചാരണം നടത്തുകയും തുടര്‍ന്ന് നശിപ്പിക്കപ്പെടുകയുമായിരുന്നെന്നും ഹെല്‍പ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. പീറ്റര്‍ പ്രദീപ് പറഞ്ഞു. കായലിന്‍െറ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്ത് വര്‍ധിക്കുന്നതിനുമായാണ് കണ്ടലുകള്‍ നട്ടത്. കണ്ടല്‍ വളര്‍ന്നാല്‍ മത്സ്യങ്ങള്‍ക്ക് മുട്ടയിടുന്നതിനും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും കഴിയുമായിരുന്നു. കണ്ടല്‍ വെച്ചുപിടിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.