നാഗമലയില്‍ മൂന്നാമതും രാജവെമ്പാലയെ പിടികൂടി

പുനലൂര്‍: തെന്മലക്കടുത്ത് നാഗമലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ രാജവെമ്പാലയെ എസ്റ്റേറ്റ് തൊഴിലാളി പിടികൂടി. ഒരാഴ്ചക്കുള്ളില്‍ മൂന്നാമത്തെ രാജവെമ്പാലയെയാണ് ഇവിടെനിന്ന് പിടിക്കുന്നത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ നാഗമല അങ്കണവാടിക്ക് പിന്നിലാണ് കൂറ്റന്‍ രാജവെമ്പാലയെ പരിസരവാസികള്‍ കണ്ടത്തെിയത്. 20 വയസ്സ് വരുന്ന ആണ്‍പാമ്പിന് 10 അടിയോളം നീളം വരും. ആളുകളെ കണ്ടതോടെ പാമ്പ് തൊട്ടടുത്ത തോട്ടിലേക്ക് ഇഴഞ്ഞുമാറി. നാഗമല എസ്റ്റേറ്റ് ജീവനക്കാരന്‍ മോഹനന്‍ അരമണിക്കൂറോളം പരിശ്രമിച്ച് പാമ്പിനെ പിടികൂടി ചാക്കിലാക്കി. ഇതിനിടെ വനപാലകര്‍ അറിയിച്ചതനുസരിച്ച് വാവ സുരേഷും എത്തി. പാമ്പിനെ ചാക്കില്‍നിന്ന് മോചിപ്പിച്ച് വെളിയിലിറക്കിയ ശേഷം പിടികൂടി കാട്ടില്‍ വിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട രണ്ട് രാജവെമ്പാലകളെ വാവ സുരേഷാണ് പിടികൂടിയത്. വനത്തോട് ചേര്‍ന്നുള്ള ഈ എസ്റ്റേറ്റ് ഭാഗത്ത് രാജവെമ്പാല സ്ഥിരമായതോടെ ജനം ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.