കടയ്ക്കല്‍: മേഖലയില്‍ ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമായിട്ടും പൊലീസ് നിഷ്ക്രിയം. കടയ്ക്കല്‍, ചടയമംഗലം, കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ലഹരി വസ്തുക്കളുടെ വില്‍പന തകൃതി. മേഖലയിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് നിരവധിതവണ പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് മേഖലയിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയത്തിലെ ചില പ്ളസ് ടു വിദ്യാര്‍ഥികളെ സ്കൂളിന് സമീപത്തെ സ്വകാര്യകെട്ടിടത്തില്‍ അവശനിലയില്‍ കണ്ടത്തെിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ടയറിന്‍െറ പഞ്ചര്‍ ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന പശ ശ്വസിച്ച് ലഹരിയില്‍ വീണതാണെന്ന് കണ്ടത്തെിയിരുന്നു. ഈ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. പശക്ക് പുറമെ കഞ്ചാവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തെങ്കാശി-തിരുവനന്തപുരം അന്തര്‍സംസ്ഥാന പാത വഴിയാണ് മേഖലയിലേക്ക് പ്രധാനമായും ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവരുന്നത്. തമിഴ്നാട് ബസുകള്‍ വഴിയും ലഹരി കടത്തുണ്ടെന്ന് നേരത്തേ പൊലീസ് കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.