സ്റ്റോപ് മെമ്മോ മറികടന്ന് ബിവറേജസ് ഒൗട്ട് ലെറ്റ് പ്രവര്‍ത്തനം

കടയ്ക്കല്‍: പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും ബിവറേജസ് ഒൗട്ട്ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നു. ചിതറ പഞ്ചായത്തിലെ ഐരക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഒൗട്ട്ലെറ്റാണ് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. ജില്ലാ അതിര്‍ത്തിയായ മടത്തറയിലാണ് നേരത്തേ ബിവറേജസ് ഒൗട്ട്ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് ഒൗട്ട്ലെറ്റ് പൂട്ടി. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ഐരക്കുഴിയിലേക്ക് ഒൗട്ട്ലെറ്റ് മാറ്റി. എന്നാല്‍, ഒൗട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ സ്ത്രീകളും കുട്ടികളുമടക്കം അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. തുടര്‍ന്ന് മേഖലയിലെ മദ്യപരെ രംഗത്തിറക്കിയാണ് പഞ്ചായത്ത് ഭരണസമിതി ഒൗട്ട്ലെറ്റിലേക്ക് ആദ്യ മദ്യലോഡ് ഇറക്കിയത്. ഇത് വിവാദത്തിനും വഴിവെച്ചിരുന്നു. ഈ മാസം 31ന് ഈ കെട്ടിടത്തിന്‍െറ കരാര്‍ അവസാനിക്കുന്നത് മുന്നില്‍കണ്ട് ബിവറേജസ് അധികൃതര്‍ റോഡിന് എതിര്‍വശത്തെ കെട്ടിടത്തിലേക്ക് കഴിഞ്ഞദിവസം ഒൗട്ട്ലെറ്റ് മാറ്റിസ്ഥാപിച്ചു. ഇതിനത്തെുടര്‍ന്ന് ഒന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ച ഒൗട്ട്ലെറ്റ് ഇരുപത്തിമൂന്നാം വാര്‍ഡിലേക്ക് മാറ്റിയ പഞ്ചായത്ത് അധികൃതര്‍ അറിയാതെയാണെന്ന് കാണിച്ച് ചൊവ്വാഴ്ച സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കൂടുതല്‍ സൗകര്യങ്ങള്‍ക്കുവേണ്ടിയാണ് ഒൗട്ട്ലെറ്റ് മാറ്റി സ്ഥാപിച്ചതെന്നാണ് ബിവറേജസ് അധികൃതര്‍ പറയുന്നത്. എന്നാല്‍, പഞ്ചായത്ത് അധികൃതരെപ്പോലും അറിയിക്കാതെ സ്ഥാപനം മാറ്റിയത് ഗൂഢ ലക്ഷ്യങ്ങളോടെയാണെന്ന് ഭരണസമിതി ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ കരാര്‍ പുതുക്കാനുമാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.