ഇരവിപുരം: നീരുറവകള്‍ അടച്ച് തോടിന്‍െറ അടിത്തട്ട് കോര്‍പറേഷന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നു. മണക്കാട് ഡിവിഷനില്‍പെട്ട കൂട്ടിങ്ങല്‍ വയലിനടുത്തുള്ള ചിറ്റയത്ത്, തുമ്പാറ്റ് തോട്ടിലാണ് കോര്‍പറേഷന്‍െറ അശാസ്ത്രീയ നിര്‍മാണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തോടിന്‍െറ അടിത്തട്ട് കോണ്‍ക്രീറ്റ് ചെയ്ത് മേല്‍മൂടി ഇടുകയാണ് പദ്ധതി. എന്നാല്‍, തോടിന്‍െറ തറഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ വെള്ളത്തിന്‍െറ ഊറ്റ് നിലക്കുകയും പരിസരത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം വറ്റുകയും ചെയ്യും. കൂടാതെ, മഴയത്ത് വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ കെട്ടിനിന്ന് വെള്ളപ്പൊക്കത്തിനും കാരണമാകും. ഇരവിപുരം ഭാഗത്തുനിന്ന് ദേശീയപാത മുറിച്ചുകടന്നുവരുന്ന ഈ തോട് ചൂരാങ്ങല്‍ ആറ്റിലാണ് അവസാനിക്കുന്നത്. പല ഭാഗങ്ങളും തുറന്നുകിടക്കുമ്പോഴാണ് കൂട്ടിങ്ങല്‍ വയലിനു സമീപത്തെ തോടിന്‍െറ അടിത്തട്ട് കോണ്‍ക്രീറ്റ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.