കുണ്ടറ: മുക്കടയില്‍ യാത്രക്കാരുടെ സൗകര്യത്തിനും ഗതാഗത ക്കുരുക്കിന് പരിഹാരവുമായി എം.എ. ബേബി എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് 25 ലക്ഷം മുടക്കിയിട്ടും പ്രയോജനമില്ല. മുക്കടയില്‍ ഒരേസമയം നാലും അഞ്ചും ബസാണ് യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി നിറുത്തി ഇടേണ്ടിവരുന്നത്. ഇത് ഗുരുതരമായ ഗതാഗതപ്രശ്നം ഉണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാനും റോഡില്‍നിന്ന് മാറ്റി ബസ്ബേയില്‍ ബസുകള്‍ നിര്‍ത്താനുമായാണ് കാത്തിരിപ്പുകേന്ദ്രവും ബസ്ബേയും നിര്‍മിച്ചത്. ബസ്ബേ നിര്‍മിക്കാന്‍ ഇവിടെ നിന്നിരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്മാരകങ്ങളും കൊടിമരങ്ങളും മാറ്റിയിരുന്നു. ഫണ്ട് ചെലവാക്കിയിട്ടും നാട്ടുകാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാണിപ്പോള്‍. അനധികൃത കടക്കാര്‍ക്ക് സൗകര്യപ്രദമായി അവരുടെ സാധനങ്ങളും വാഹനങ്ങളും വെക്കാനും മറ്റ് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുമുള്ള ഇടമായി ബസ്ബേ മാറിക്കഴിഞ്ഞു. ബസ്ബേ കച്ചവടക്കാരും സ്വകാര്യവാഹനക്കാരും കൈയേറിയതോടെ സര്‍വിസ് ബസുകള്‍ പഴയപടി റോഡില്‍തന്നെ ഗതാഗത തടസ്സമുണ്ടാകുംവിധം നിര്‍ത്തിയിടുകയാണ്. ബസ് ബസ്ബേയില്‍ നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.