സ്റ്റുഡന്‍റ്സ് പൊലീസിന് സംസ്ഥാനത്ത് ആദ്യമായി കെട്ടിടം

കടയ്ക്കല്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റുകള്‍ക്കായി നിര്‍മിച്ച കെട്ടിടം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തില്‍നിന്നുള്ള 17.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കോണ്‍ഫറന്‍സ് ഹാള്‍, ഓഫിസ്, കാഡറ്റുകള്‍ക്കുള്ള ഡ്രസിങ് റൂം, ടോയിലറ്റ് സംവിധാനം എന്നിവ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. എസ്.പി.സിക്കുവേണ്ടി സംസ്ഥാനത്ത് ആദ്യമായി നിര്‍മിച്ച കെട്ടിടമാണിത്. പി.ടി.എ പ്രസിഡന്‍റ് വി. സുബ്ബലാല്‍ അധ്യക്ഷതവഹിച്ചു. കടയ്ക്കല്‍ സഹകരണ ബാങ്ക് നല്‍കുന്ന ഫര്‍ണിച്ചര്‍ പ്രസിഡന്‍റ് കെ. മധുവില്‍നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് എസ്. ജയമോഹന്‍, ജില്ലാ പൊലീസ് മേധാവി എസ്. ശശികുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി ലൈബ്രറി ‘കലാം വായനക്കൂട്’ ഡിവൈ.എസ്.പി കെ.എല്‍. ജോണ്‍കുട്ടി ഉദ്ഘാടനം ചെയ്തു. പി.ആര്‍. പുഷ്കരന്‍, എസ്. അരുണാദേവി, ആര്‍.എസ്. ബിജു, പ്രഫ. ബി. ശിവദാസന്‍പിള്ള, എസ്. ആനന്ദകുസുമം, ഡി. ലില്ലി, എസ്. ബിന്ദു, എസ്. സുജ, റിന്‍സ് എം. തോമസ്, എ. സൈനുദ്ദീന്‍, ലതികാ വിദ്യാധരന്‍, ജി. ഉണ്ണികൃഷ്ണന്‍, എ. ഷിയാദ്ഖാന്‍, വി. വേണു, സി.ഐ ദിലീപ്കുമാര്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.