പൂത്തോട്ടത്ത് ജനം പുലിപ്പേടിയില്‍

പുനലൂര്‍: കാട്ടില്‍നിന്ന് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ വ്യപകമായി കൊല്ലുന്നതും കണ്‍മുന്നിലൂടെ പായുന്നതും ജനങ്ങളെ ഭീതിയിലാക്കുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ വനത്തോട് ചേര്‍ന്ന പൂത്തോട്ടത്ത് എസ്റ്റേറ്റ് മേഖലയില്‍ പുലിയെ പേടിച്ച് തൊഴിലാളികള്‍ ടാപ്പിങ് ഉള്‍പ്പടെയുള്ളവക്ക് പോകാന്‍ മടിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അര ഡസനോളം കന്നുകാലികളെയാണ് പുലി കൊന്നത്. വീടിനോട് ചേര്‍ന്ന താല്‍ക്കാലിക തൊഴുത്തില്‍നിന്നാണ് ആടുകളേയും മാടുകളേയും കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ച്ചെ തോട്ടങ്ങളില്‍ പലയിടത്തും പുലിയെ കണ്ടതായി തൊഴിലാളികള്‍ പറയുന്നു. മുമ്പ് പുലി ശല്യം കൂടിയതോടെ അമ്പനാട്ടും മറ്റും വനപാലകര്‍ കെണി സ്ഥാപിച്ചെങ്കിലും പിടിക്കാനായില്ല. വനത്തില്‍ കാട്ടുതീയും ഭക്ഷണവും വെള്ളവും കുറഞ്ഞതുമാണ് വന്യജീവികള്‍ ജനവാസമേഖലയില്‍ ഇറങ്ങാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.