കൊല്ലം: ഈമാസം ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്കായി ജില്ലയില്‍ 231 ചീഫ് സൂപ്രണ്ടുമാരെയും 237 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 2563 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചു. വിദ്യാഭ്യാസ ഓഫിസര്‍മാരടങ്ങുന്ന ആറ് പരീക്ഷാപരിശോധന സ്ക്വാഡുകളും രൂപവത്കരിച്ചു. ചോദ്യപേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാ കേന്ദ്രങ്ങളെ 34 ക്ളസ്റ്ററുകളായി തിരിച്ച് 10 ട്രഷറികളിലും 10 ദേശസാത്കൃത ബാങ്കുകളിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിന് ഓരോ ക്ളസ്റ്ററുകളിലും ഡെലിവറി ഓഫിസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്‍റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. അതത് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ചോദ്യപേപ്പര്‍ വിതരണം. പരീക്ഷക്കുശേഷം ഉത്തരക്കടലാസുകള്‍ ചീഫ് സൂപ്രണ്ടുമാര്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അയക്കും. ജില്ലയില്‍ 34358 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 17462 ആണ്‍കുട്ടികളും 16896 പെണ്‍കുട്ടികളുമാണ്. ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ. കലക്ടര്‍ ചെയര്‍മാനായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.