ഇളമ്പള്ളൂര്‍ കൂട്ടമരണം: അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന്

കുണ്ടറ: ഇളമ്പള്ളൂര്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ മധുസൂദനന്‍പിള്ളയുടെയും കുടുംബത്തിന്‍െറയും കൂട്ടമരണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് നടപടികളില്‍ ആക്ഷേപം ഉയരുന്നു. ഒന്നാം പ്രതിയുടെ അറസ്റ്റിന് മുമ്പും പിന്നീട് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയപ്പോഴും പ്രധാന തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചില്ളെന്നാണ് ആക്ഷേപം. രണ്ടുതവണ ആശുപത്രിമുക്കിലെ ചക്രവര്‍ത്തി ലോഡ്ജ് റെയ്ഡ് ചെയ്തെങ്കിലും അവിടെയുണ്ടായിരുന്ന പ്രമാണങ്ങളും ബ്ളാങ്ക് ചെക്കുകളും പ്രോമിസറി നോട്ടുകളും ഉള്‍പ്പെടെ രേഖകള്‍ കസ്റ്റഡിയിലെടുത്തില്ളെന്നും റെയ്ഡ് വൈകിപ്പിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പറയുന്നു. ഇയാളുടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് പറയുന്ന പൊലീസ് അതിന്‍െറ സൈബര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ താല്‍പര്യം കാട്ടുന്നില്ളെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണം പ്രഹസനമാകുന്നതില്‍ ആക്ഷന്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. കുറഞ്ഞ കാലയളവില്‍ കോടികളുടെ സമ്പാദ്യമുണ്ടാക്കിയതിന് പിന്നിലെ സ്രോതസ്സ് അന്വേഷിക്കുകയും കുബേരയില്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ലോഡ്ജില്‍ നേരത്തേ ജോലിചെയ്തിരുന്ന സ്ത്രീയേയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമീഷനിലുള്ള പരാതിയില്‍ സമഗ്രാന്വേഷണം നടത്തുകയും പോക്സോ ചുമത്തി കേസെടുക്കുകയും വേണം. വനിതാ കമീഷനില്‍ നേരത്തേ പരാതി നല്‍കിയിരുന്ന സ്ത്രീയുടെ പരാതിയുമായി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ സി.ഐയെ സമീപിച്ചെങ്കിലും പരാതിക്കാരി നേരിട്ടത്തെി പരാതി നല്‍കണമെന്ന് സി.ഐ നിര്‍ദേശിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പരാതിയുമായത്തെിയ യുവതിയെ മണിക്കൂറുകളോളം സി.ഐ ഓഫിസില്‍ ഇരുത്തുകയും അവസാനം പരാതി ഒത്തു തീര്‍പ്പാക്കുന്നതിനെകുറിച്ച് സി.ഐ സംസാരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.