സര്‍ക്കാര്‍ ഭൂമി നല്‍കിയില്ല; പട്ടയ ഉടമകള്‍ കുടില്‍കെട്ടി താമസംതുടങ്ങി

പുനലൂര്‍: പട്ടയം ലഭിച്ചിട്ടും ഭൂമി ലഭിക്കാത്തവര്‍ നിര്‍ദിഷ്ട ഭൂമിയില്‍ കുടില്‍കെട്ടി താമസംതുടങ്ങി. തടയാനത്തെിയ വന്‍ പൊലീസ് സന്നാഹം സമരക്കാര്‍ക്കുമുന്നില്‍ നിസ്സഹായരായി. ഉറുകുന്ന് മുസ്ലിയാര്‍ പാടത്തിലാണ് സര്‍ക്കാര്‍ പട്ടയം ലഭിച്ച നൂറുകണക്കിന് കുടുംബങ്ങള്‍ കെ.എസ്.കെ.ടിയുവിന്‍െറ നേതൃത്വത്തിലത്തെി ചൊവ്വാഴ്ച താമസം ആരംഭിച്ചത്. ജില്ലയിയില്‍ ഭൂരഹിതരായി റവന്യൂ വകുപ്പ് കണ്ടത്തെിയ 298 കുടുംബങ്ങള്‍ക്ക് മൂന്നുസെന്‍റ് വീതം മുസ്ലിയാര്‍പാടത്തില്‍ പട്ടയം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷ പങ്കെടുത്ത പരിപാടിയിലായിരുന്നു പട്ടയം നല്‍കിയത്. എന്നാല്‍, ഇവര്‍ക്ക് ഇതുവരെ ഭൂമി നല്‍കാന്‍ റവന്യൂ വകുപ്പ് തയാറായില്ല. സ്ഥലത്തിന്‍െറ ഉടമസ്ഥര്‍ ഹൈകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയതിനാലാണ് ഭൂമി നല്‍കാന്‍ തടസ്സമായതെന്നാണ് റവന്യൂഅധികൃതര്‍ പറയുന്നത്. മൂന്നാഴ്ച മുമ്പ് കെ.എസ്.കെ.ടി.യു വിന്‍െറ നേതൃത്വത്തില്‍ ഭൂരഹിതര്‍ പുനലൂര്‍ തഹസില്‍ദാരെ താലൂക്ക് ഓഫിസില്‍ തടഞ്ഞുവെച്ചിരുന്നു. ചൊവ്വാഴ്ച പട്ടയഭൂമിയിലത്തെി കുടില്‍കെട്ടി താമസിക്കുമെന്ന് മൂന്നറിയിപ്പും കൊടുത്തിരുന്നു. ഇതനുസരിച്ച് രാവിലെയത്തെിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന പട്ടയ ഉടമകള്‍ പൊലീസിനെ കബളിപ്പിച്ച് നേതാജി റോഡിലൂടെ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍ കെട്ടുകയായിരുന്നു. ഈസമയം നേതാക്കളടങ്ങുന്ന മറ്റൊരു സംഘം പ്രകടനമായി പ്രധാനറോഡിലൂടെ ഭൂമിയിലേക്ക് കയറാന്‍ നടത്തിയ ശ്രമം കുളത്തൂപ്പുഴ, പുനലൂര്‍ സി.ഐ മാരുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. താല്‍ക്കാലിക കുടിലുകള്‍ മാറ്റി ബുധനാഴ്ച സ്ഥിരതാമസത്തിനുള്ള സംവിധാനം ഒരുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. പുനലൂര്‍ തഹസില്‍ദാര്‍ സജു, കൊല്ലം ആര്‍.ഡി.ഒ ദേവപ്രസാദ് എന്നിവര്‍ സ്ഥലത്തത്തെി നേതാക്കളുമായി ചര്‍ച്ച നടത്തി. അതേസമയം, മിച്ചഭൂമിയായി സര്‍ക്കാര്‍ കണ്ടത്തെിയയിടത്താണ് ഭൂരഹിതര്‍ക്ക് പട്ടയം നല്‍കിയതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. ബി. രാഘവന്‍, ഡി. രാജപ്പന്‍നായര്‍, സി. തങ്കപ്പന്‍, ആര്‍. ഹര്‍ഷകുമാര്‍, എബ്രഹം, എസ്. ബിജു, ബി. ശ്രീനിവാസന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.