എം.പി കോളനിയുടെ നവീകരണം യാഥാര്‍ഥ്യമാകുന്നു. അധികൃതരുടെ അനാസ്ഥമൂലം അവഗണനയിലും ദുരിതത്തിലും കോളനിവാസികള്‍ തള്ളിനീക്കിയ പതിറ്റാണ്ടുകള്‍ക്കാണ് പരിഹാരമാകുന്നത്. നവീകരണം പ്രഖ്യാപിച്ചിട്ടും നാലരവര്‍ഷമായി നീളുകയായിരുന്നു. കോളനി നവീകരിക്കാള്ള കരാര്‍ നിര്‍മാണകമ്പനിയുമായി ബുധനാഴ്ച നഗരസഭാഅധികൃതര്‍ ഒപ്പിടും. തുടര്‍ന്ന് ഈയാഴ്ച തന്നെ മന്ത്രി മഞ്ഞളാംകുഴി അലി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടും. കോളനിയിലെ 290 കുടുംബങ്ങളുടെയും സമ്പൂര്‍ണ പുനരധിവാസമാണ് പദ്ധതിയുടെ ലക്ഷ്യം. സ്വന്തമായി ഭൂമിയില്ലാത്ത കോളനിയിലെ 18 കുടുംബങ്ങളെ ഫ്ളാറ്റിലേക്ക് മാറ്റും. മറ്റുള്ളവര്‍ക്ക് സ്വന്തംഭൂമിയില്‍തന്നെ പുതിയ വീടുകള്‍, എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം, തെരുവ് വിളക്കുകള്‍, ഡ്രെയിനേജ് സൗകര്യം എന്നിവ ഒരുക്കും. 2011 ആഗസ്റ്റ് ഒന്നിനാണ് കേന്ദ്രസര്‍ക്കാറിന്‍െറ രാജീവ് ഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരം നഗരത്തിലെ 100 ചേരികള്‍ നവീകരിക്കുന്നതിന്‍െറ പൈലറ്റ് പ്രോജക്ടായി എസ്.എം.പി കോളനിയെ തെരഞ്ഞെടുത്തത്. എന്നാല്‍, നഗരസഭാ അധികൃതരുടെ വീഴ്ച മൂലം പദ്ധതി അനന്തമായി നീണ്ടു. 2014 സെപ്റ്റംബറില്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചെങ്കിലും ആരും കരാര്‍ എടുക്കാന്‍ മുന്നോട്ടുവന്നില്ല. 2015 ജനുവരിയില്‍ റീടെന്‍ഡര്‍ ചെയ്തു. എപ്രില്‍ ആറിന് ചേര്‍ന്ന നഗരസഭാകൗണ്‍സില്‍ സാങ്കേതികാനുമതി ലഭിച്ച മൂന്ന് കരാറുകളില്‍നിന്ന് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ സൗത് ഇന്ത്യന്‍ കണ്‍സ്ട്രക്ഷന്‍സിന്‍െറ ടെന്‍ഡര്‍ സര്‍ക്കാറിന്‍െറ അംഗീകാരത്തിന് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.