മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

ചവറ: ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. ബംഗാള്‍ സ്വദേശിയായ സജു, നീണ്ടകര പുത്തന്‍തുറ സ്വദേശി ഫെബിന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച രാവിലെ ആറിന് നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ നീണ്ടകര പുത്തന്‍തുറ സന്നിധാനത്തില്‍ സുബ്രഹ്മണ്യന്‍െറ വൈഷ്ണവി എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തില്‍ 10 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. കടലില്‍ ഒരു മണിക്കൂറോളം വലയില്‍ കുരുങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയായ സജുവിനെ വിവരം അറിഞ്ഞത്തെിയ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്, തീരദേശ പൊലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വലകള്‍ നഷ്ടപ്പെട്ടു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വള്ളം ഉടമ പറഞ്ഞു. പരിക്കേറ്റ ഇരുവരും നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.