കൊല്ലം: മാനവികതയുടെ സന്ദേശവുമായി ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം. നൗഷാദ് എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാപഞ്ചായത്ത് അംഗം ഫത്തഹുദ്ദീന്‍, കൗണ്‍സിലര്‍ ഡോ. ആനേപ്പില്‍ ഡി. സുജിത്ത്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍, കേരളശബ്ദം ഗ്രൂപ് ചെയര്‍മാന്‍ ഡോ.ബി.എ. രാജാകൃഷ്ണന്‍, ഇരവിപുരം വില്ളേജ് ഓഫിസര്‍ രവീന്ദ്രന്‍പിള്ള, കൊല്ലം ഫ്രൈഡേ ക്ളബ് സെക്രട്ടറി ലത്തീഫ് ഒറ്റത്തെങ്ങില്‍, പ്രസിഡന്‍റ് എന്‍ജിനീയര്‍ ഷംസുദ്ദീന്‍, എം.ഇ.എസ് സംസ്ഥാന സമിതി അംഗം കണ്ണനല്ലൂര്‍ നിസാം, എം.ഇ.എസ് ജില്ലാ ഭാരവാഹി ഷാജഹാന്‍, വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാനസമിതി അംഗം പ്രിയ സുനില്‍, സോളിഡാരിറ്റി ജില്ലാപ്രസിഡന്‍റ് അന്‍വര്‍ ഇസ്ലാം, എസ്.ഐ.ഒ ജില്ലാപ്രസിഡന്‍റ് അനസ് കരുകോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. റമദാന്‍െറ സന്ദേശമെന്നത് ഖുര്‍ആന്‍ തന്നെയാണെന്ന് സന്ദേശം നല്‍കിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. മനുഷ്യരെ സഹോദരീ-സഹോദരന്മാരായി കാണണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. എന്നാല്‍, അങ്ങനെയല്ലാതെയാകുന്നതാണ് ലോകം നേരിടുന്ന പ്രശ്നം. വര്‍ഗീയതയെ മാനവികതകൊണ്ടും ജാതീയതയെ സാഹോദര്യംകൊണ്ടും നേരിടണം. തീവ്രവാദത്തെയും ഭീകരവാദത്തെയും സഹനംകൊണ്ടും ക്ഷമകൊണ്ടും നേരിടണമെന്നും പഠിപ്പിക്കുന്നു-അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ കോയ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ഇ.കെ. സിറാജ് സ്വാഗതവും ജില്ലാസമിതി അംഗം കൊല്ലം എ. അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.