ആയൂര്‍: ഹൈകോടതി ഉത്തരവിനെ മറികടന്ന് കുഴിയം-പാവൂര്‍ റോഡിനോട് ചേര്‍ന്ന് കല്ലുമല പാറക്വാറിക്ക് ലൈസന്‍സ് നല്‍കാന്‍ ചടയമംഗലം പഞ്ചായത്ത് അധികൃതരുടെ നീക്കം. കുഴിയം നീര്‍ത്തട പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്വാറി വന്‍ പരിസ്ഥിതി ഭീഷണിയാണ് ഉയര്‍ത്തിയത്. സ്വയംപര്യാപ്ത ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കുഴിയം പട്ടികജാതി കോളനിയുടെ നിലനില്‍പിനെയും ഇതു പ്രതികൂലമായി ബാധിക്കും. മലമുകളിലെ ഖനനപ്രവര്‍ത്തനം മൂലം ആയൂര്‍പാലം-മഞ്ഞപ്പാറ റോഡില്‍ വരെ പാറക്കഷണങ്ങള്‍ തെറിച്ച സംഭവങ്ങളും നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഗ്രാമത്തിലെ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നാട്ടുകാര്‍ മലസംരക്ഷണസമിതി രൂപവത്കരിച്ച് പഞ്ചായത്ത്, റവന്യൂ, പൊല്യൂഷന്‍ ബോര്‍ഡ്, മൈനിങ് ആന്‍ഡ് ജിയോളജി, നിയമസഭാ പരിസ്ഥിതി സമിതി, കലക്ടര്‍, തഹസില്‍ദാര്‍, പൊലിസ് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിരുന്നു. പരിസ്ഥിതി വകുപ്പ് നടത്തിയ പഠനത്തിലും ഇവിടത്തെ പാറഖനനം പ്രദേശത്തിന്‍െറ ജൈവഘടനയെ ബാധിക്കുമെന്ന് കണ്ടത്തെിയിരുന്നു. നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്ക് പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പരിസ്ഥിതി ആഘാതനിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ അനുമതി നല്‍കാവൂവെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാറിന്‍െറ വിവിധ ഏജന്‍സികളുടെ ഇത്തരത്തിലെ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും കാറ്റില്‍പറത്തിയാണ് ചടയമംഗലം പഞ്ചായത്ത് അധികൃതര്‍ പാറക്വാറിക്കുവേണ്ടി പരസ്യമായി രംഗത്തത്തെിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.