കരുനാഗപ്പള്ളിയില്‍ മഴക്കെടുതി തുടരുന്നു

കരുനാഗപ്പള്ളി: കനത്ത മഴയത്തെുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ കെടുതികള്‍ തുടരുന്നു. തൊടിയൂരില്‍ 50ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 500ഓളം വീടുകളില്‍ വെള്ളംകയറി. മഴതുടര്‍ന്നാല്‍ കൂടുതല്‍ പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. പള്ളിക്കലാറിന് സമീപത്തെ ഒമ്പത് മുതല്‍ 11 വാര്‍ഡുകളിലായി 45 കുടുംബങ്ങളെ സമീപത്തെ അങ്കണവാടിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കല്ളേലിഭാഗത്ത് രണ്ട് കുടുംബങ്ങളെയും ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ മിക്കതും വെള്ളക്കെട്ടായതിനാല്‍ ഗതാഗതവും തടസ്സപ്പെട്ടു. തൊടിയൂര്‍ പാറ്റോലി തോടിന് സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറി. അയണിവേലിക്കുളങ്ങര തെക്ക്, കോഴിക്കോട് പണിക്കര്‍കടവ്, മരുതൂര്‍കുളങ്ങര പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളംകയറി. കോഴിക്കോട് പുത്തന്‍പുരയില്‍ അഭിഷ്ടന്‍, പടനായര്‍ കുളങ്ങര തെക്ക് കിണറുവിളയില്‍ ദീപു എന്നിവരുടേതടക്കം ആറ് വീടുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍. നഗരസഭാ പരിധിയിലെ ഓടകള്‍ മഴക്കാലത്തിനുമുമ്പേ മാലിന്യവും മണ്ണും നിറഞ്ഞ നിലയിലായിരുന്നു. ഇത് വൃത്തിയാക്കാത്തതാണ് വെള്ളത്തിന്‍െറ ഒഴുക്കിനെ ബാധിച്ചത്. കുലശേഖരപുരം, ആദിനാട് പ്രദേശങ്ങളിലും ക്ളാപ്പന, ഓച്ചിറ പ്രദേശങ്ങളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ആലപ്പാട് തീരത്ത് കടല്‍കയറ്റം തുടരുന്നു. കടല്‍വെള്ളം കരയിലേക്ക് അടിച്ചുകയറി വീടുകളിലൂടെ ഒഴുകി ദേശീയ ജലപാതയായ ടി.എസ് കനാലിലേക്ക് പോവുകയാണ്. താലൂക്ക് ഓഫിസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ചയായിട്ടും വില്ളേജ് ഓഫിസുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.