കാല്‍നടക്കാര്‍ക്ക് ഭീഷണിയായി ഓടകള്‍

ഓയൂര്‍: ഓടനാവട്ടം, വെളിയം, പൂയപ്പള്ളി ജങ്ഷനുകളിലെ ഓടകള്‍ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട ദുഷ്കരമായി. നവീകരണം മുടങ്ങിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്നാണ് പരാതി. കാലവര്‍ഷം എത്തുംമുമ്പ് തകര്‍ന്ന ഓടകള്‍ നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഓടനാവട്ടം ജങ്ഷനിലെ ഓടകളുടെ സ്ളാബുകള്‍ ഇളകിമാറുകയും മൂടിയില്ലാത്ത അവസ്ഥയിലുമാണ്. കടകളിലേക്ക് വരുന്നവര്‍ ഓട ചാടിവേണം സാധനങ്ങള്‍ വാങ്ങാനും തിരികെ പോകാനും. മാത്രമല്ല, ഓടകളില്‍നിന്ന് മാലിന്യങ്ങള്‍ റോഡിലേക്ക് ഒഴുകുന്നത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ഓട നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വെളിയം പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.