ചവറ: താലൂക്കിലെ തന്നെ മികച്ച സ്കൂളായ ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് പറയാനുള്ളത് അവഗണനയുടെ കഥകള്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലായി രണ്ടായിരത്തിനുമുകളില്‍ കുട്ടികള്‍ പഠിക്കുന്ന ഈ അക്ഷരമുത്തശ്ശിയെ അധികൃതര്‍ അവഗണിക്കുകയാണ്. ആറ് മാസം മുമ്പ് 10 ലക്ഷത്തോളം രൂപ ചെലവാക്കി നിര്‍മിച്ച ഓഡിറ്റോറിയത്തിന്‍െറ മുകള്‍ഭാഗം പൊട്ടിയടര്‍ന്ന്് ചോരുന്ന നിലയിലായി. ക്ളാസ് നടക്കുന്ന ആറ് കെട്ടിടത്തിലും മഴ പെയ്താല്‍ ചോര്‍ച്ചയാണ്. 35 ലക്ഷം രൂപ ചെലവാക്കി പുരാവസ്തുവകുപ്പ് ഏറ്റെടുത്ത കെട്ടിടത്തിലും ചോര്‍ച്ചയുണ്ട്. നിരവധി തവണ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. സ്കൂള്‍ കെട്ടിടത്തിനോട് ചാഞ്ഞ് നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് മാറ്റാനും ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. കെട്ടിടത്തിലെ ചോര്‍ച്ച മാറ്റി കുട്ടികള്‍ക്ക് പഠിക്കാവുന്ന തരത്തില്‍ ക്ളാസ് മാറ്റണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. അധ്യയനവര്‍ഷാരംഭത്തില്‍ കെട്ടിടം പെയിന്‍റടിച്ചതല്ലാതെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. കാലവര്‍ഷം കനക്കുന്നതിന് മുമ്പ് കെട്ടിടങ്ങളിലെ ചോര്‍ച്ചക്ക് പരിഹാരം കാണാന്‍ സാധിച്ചില്ളെങ്കില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാരണം പഠനം മുടങ്ങുന്ന അവസ്ഥയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.