കുളത്തൂപ്പുഴ: രണ്ടുദിവസമായി മലയോരമേഖലയില്‍ ശക്തമായി തുടരുന്ന മഴകാരണം കല്ലടയാര്‍ കരകവിഞ്ഞു. തോടുകളിലും പുഴകളിലും ജലനിരപ്പുയര്‍ന്നതോടെ താഴ്ന്നപ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും പ്രളയഭീതിയിലാണ്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ താഴ്ന്നപ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങിയിരുന്നു. കുഞ്ഞുമാന്‍ തോട്, ചണ്ണമലയാറ്, ഇരുതോട്, മുപ്പതടിപ്പാലം തോട്, പൂവാര്‍ തുടങ്ങിയവ കരകവിഞ്ഞു. കല്ലടയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുതുടങ്ങിയതോടെ ഇരുകരയിലും താമസിക്കുന്നവര്‍ സുരക്ഷിതഭാഗങ്ങളിലേക്ക് മാറിത്തുടങ്ങി. ചോഴിയക്കോട് മില്‍പ്പാലം പ്രദേശത്ത് കല്ലടയാര്‍ കരകവിഞ്ഞ് ജനവാസമേഖലയിലേക്ക് വെള്ളമത്തെിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. കുഞ്ഞുമാന്‍ തോട്ടില്‍ ജലനിരപ്പുയര്‍ന്ന് പാലം മുങ്ങാവുന്ന അവസ്ഥയാണ്. മഴ തുടര്‍ന്നാല്‍ പാലം മുങ്ങുകയും അമ്പതേക്കര്‍, ആദിവാസി കോളനികളായ വില്ലുമല, പേരാന്‍കോവില്‍, കുളമ്പി, വട്ടക്കരിക്കം, അടവിക്കോണം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യും. തോടിന്‍െറ കരയിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ പ്രീ-മെട്രിക് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികളും വെള്ളപ്പൊക്ക ഭീഷണിയില്‍ തുടരുകയാണ്. മഴ തുടരുകയും തോടിലെ ജലനിരപ്പുയരുകയും ചെയ്താല്‍ ഹോസ്റ്റല്‍ കെട്ടിടം വെള്ളത്തില്‍ മുങ്ങുന്നതിന് സാധ്യത ഏറെയാണ്. മുമ്പ് ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഹോസ്റ്റലിലെ അന്തേവാസികളെ നാട്ടുകാര്‍ ഇടപെട്ട് ഉയര്‍ന്ന പ്രദേശത്തെ വീടുകളിലേക്ക് മാറ്റിയിരുന്നു. കുളത്തൂപ്പുഴ വാഴത്തോപ്പ് കടവ്, ആനക്കൂട് കടവ് പ്രദേശങ്ങളില്‍ കല്ലടയാറിലെ ജലനിരപ്പുയര്‍ന്ന് വെള്ളംകയറിയ നിലയിലാണ്. താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് വില്ളേജ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.