ബസ്സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ; കലക്ടര്‍ക്ക് പരാതി നല്‍കി

കൊട്ടാരക്കര: സ്വകാര്യബസ്സ്റ്റാന്‍ഡിന്‍െറ ദുരവസ്ഥക്ക് പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ച് ബസുടമകള്‍ കലക്ടര്‍ക്ക് പരാതി നല്‍കി. സ്റ്റാന്‍ഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ പരാതി നല്‍കിയത്. ഒരു ബസിന് 20 രൂപ നഗരസഭ ഫീസ് ഈടാക്കുന്നുണ്ട്. എന്നിട്ടും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാന്‍ നഗരസഭ തയാറാകുന്നില്ളെന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു. സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. മൂത്രപ്പുരയുടെ നിര്‍മാണം പാതി വഴിയില്‍ ഉപേക്ഷിച്ചു. പഴയ മൂത്രപ്പുര പൊളിച്ചു മാറ്റി ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രയോജനപ്പെടുത്താനും നടപടിയുണ്ടായിട്ടില്ല. റീ ടാര്‍ ചെയ്ത് ബസ് പാര്‍ക്കിങ് സുഗമമാക്കാന്‍ നടപടികള്‍ ഉണ്ടാകണം. സ്റ്റാന്‍ഡിന്‍െറ പരിസരങ്ങള്‍ മാലിന്യം കെട്ടിക്കിടന്ന് അഴുകി നാറുകയാണ്. കലക്ടര്‍ നേരിട്ടത്തെി പരിശോധിച്ച് ദുരവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടായില്ളെങ്കില്‍ സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍പിള്ള, ഷാജി മാത്യു, ടി.എല്‍. ബേബി എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.