കൊല്ലം: പരവൂര്‍ സൂനാമി കോളനിയിയില്‍ റവന്യൂ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച നടത്തിയ സംയുക്ത പരിശോധനയില്‍ 26 ഫ്ളാറ്റുകള്‍ ഗുണഭോക്താക്കള്‍ വാടകക്ക് നല്‍കിയിരിക്കുന്നതായും 55 ഫ്ളാറ്റുകള്‍ ദീര്‍ഘനാളായി പൂട്ടിക്കിടക്കുന്നതായും സ്ഥിരീകരിച്ചു. ഫ്ളാറ്റ് പരിസരത്ത് 50 ഗ്രാം കഞ്ചാവ് കണ്ടത്തെി. ഫ്ളാറ്റുകള്‍ വാടകക്ക് കൊടുത്ത ഗുണഭോക്താക്കള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കോളനിയില്‍നിന്ന് ഒഴിപ്പിക്കാതിരിക്കുന്നതിന് കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ കലക്ടറെ ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കുമെന്നും ആര്‍.ഡി.ഒ വി.ആര്‍. വിനോദ് പറഞ്ഞു. കോളനി വളപ്പിലെ പട്ടിക്കൂടിനുള്ളില്‍നിന്നാണ് കഞ്ചാവ് കണ്ടത്തെിയത്. ഇത് ഇവിടെ സൂക്ഷിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 248 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. വാടകക്ക് കൊടുത്ത ഫ്ളാറ്റുകളില്‍ സാമൂഹികവിരുദ്ധരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും താമസിക്കുന്നതായും മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായും വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശപ്രകാരം സംയുക്ത സംഘം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.