കൊല്ലം: വേനലവധിയുടെ നാളുകള്‍ക്ക് വിടചൊല്ലി ബുധനാഴ്ച മുതല്‍ വിദ്യാലയങ്ങള്‍ വിദ്യാര്‍ഥികളാല്‍ നിറയും. ആദ്യമായി എത്തുന്ന കുരുന്നുകള്‍ മുതല്‍ അടുത്ത ക്ളാസിലേക്ക് പ്രവേശം നേടിയവരെ അടക്കം വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. 18000ല്‍പരം കുരുന്നുകള്‍ ഇത്തവണ ഒന്നാം ക്ളാസിലത്തെുമെന്നാണ് സൂചന. ഇതോടൊപ്പം മറ്റ് ക്ളാസുകളിലെ രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പഠനവഴിയില്‍ തിരിച്ചത്തെും. ബലൂണുകളും മിഠായികളും നല്‍കി ആഘോഷമായ അന്തരീക്ഷത്തില്‍ കുട്ടികളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രവേശനോത്സവം നടത്തുന്നത്. ജില്ലാ തലത്തിന് പുറമെ താലൂക്ക് തലം, പഞ്ചായത്ത് തലം തുടങ്ങി സ്കൂള്‍ തല പ്രവേശനോത്സവം വരെ നടത്തും. നവാഗതരെ വരവേല്‍ക്കാന്‍ സമ്മാനങ്ങളുമായി വിവിധ സംഘടനകളും ഒരുങ്ങിയിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ എ പ്ളസ് നേടിയ കടയ്ക്കല്‍ ഗവ. എച്ച്.എസ്.എസിലാണ് ഇത്തവണ ജില്ലാ പ്രവേശനോത്സവം. രാവിലെ 10ന് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.