വയല്‍നികത്തല്‍ മാഫിയക്കെതിരെ നടപടി –മന്ത്രി

പത്തനാപുരം: വയല്‍നികത്തല്‍ നടത്തുന്ന മണ്ണ് മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പത്തനാപുരം ബ്ളോക് പഞ്ചായത്തിന്‍െറ ജൈവകൃഷിയുടെയും മറ്റ് കാര്‍ഷികപ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കും. കൃഷിഭൂമി നശിപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെല്ലാം സംരക്ഷണവും അന്തസ്സും സര്‍ക്കാര്‍ ഉറപ്പാക്കും. ഹ്രസ്വകാല - ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കും. തരിശുകിടക്കുന്ന എല്ലാ നിലങ്ങളുടെയും ഉടമസ്ഥരുടെ അവകാശങ്ങള്‍ നിലനിര്‍ത്തി താല്‍പര്യമുള്ളവരെക്കൊണ്ട് കൃഷി ചെയ്യിക്കും. വികസനത്തോടൊപ്പം കൃഷിയും നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സജീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എസ്. വേണുഗോപാല്‍, കെ.ബി. ശ്രീദേവി, രഞ്ജിത്ത് ബാബു, കെ.ബി സജീവ്, സുനിത രാജേഷ്, എ.ബി. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.