കുണ്ടറ: കളിചിരിക്ക് അവധിനല്‍കി ആദ്യക്ഷരം നുകരാന്‍ എത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിപുല പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേരളപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ തയാറെടുപ്പുകള്‍ അവസാനഘട്ടത്തിലാണ്. മധുരവും കളിപ്പാട്ടങ്ങളും നല്‍കിയാണ് ഇവിടെ കുട്ടികളെ സ്വീകരിക്കുന്നത്. പി.ടി.എ പ്രസിഡന്‍റ് നിസാര്‍, എസ്.ആര്‍.ജി കണ്‍വീനര്‍ രാജു, ഹെഡ്മിസ്ട്രസ് മോളിന്‍ എ. ഫെര്‍ണാണ്ടസ് എന്നിവര്‍ നേതൃത്വം നല്‍കും. ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി സ്കൂളില്‍ കുട്ടികളെ കിരീടമണിയിച്ച് സ്വീകരിക്കും. ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത മോഹന്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍റ് സാബു ബെന്‍സിലി, സ്റ്റാഫ് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മാമ്പുഴ യു.പി സ്കൂളില്‍ നാടന്‍പാട്ട് കലാകാരന്‍ ഹരി ചന്ദനത്തോപ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്‍റ് പ്രിയ അധ്യക്ഷത വഹിക്കും. കുഴിയം എല്‍.എം.എസ് എല്‍.പി സ്കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രിമുക്ക് എസ്.കെ.വി എല്‍.പി.എസില്‍ പ്രവേശനോത്സവം വാര്‍ഡ് അംഗം എല്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ ഐസക് ഈപ്പന്‍ അധ്യക്ഷത വഹിക്കും. ചിറ്റുമല ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടി പ്രവേശനോത്സവം രാവിലെ 11ന് മണ്‍റോതുരുത്ത് കല്ലുവിള ഓഡിറ്റോറിയത്തില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരന്‍ ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി: കരുനാഗപ്പള്ളി സബ് ജില്ലാ പ്രവേശനോത്സവം കുലശേഖരപുരം അദിനാട് ഗവ. യു.പി.എസില്‍ രാവിലെ 10ന് വര്‍ണാഭമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്കും ഇതോടൊപ്പം തുടക്കമാകും. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കും. കരുനാഗപ്പള്ളി നഗരസഭാതല പ്രവേശനോത്സവം കോഴിക്കോട് മുഴങ്ങോട്ടുവിള ഗവ. എസ്.കെ.വി യു.പി സ്കൂളില്‍ നടക്കും. പഞ്ചായത്തുതല പ്രവേശനോത്സവങ്ങള്‍ ഓച്ചിറ പഞ്ചായത്തില്‍ മേമന ഗവ. മുസ്ലിം എല്‍.പി.എസിലും ക്ളാപ്പന പഞ്ചായത്തില്‍ വരവിള ഗവ. എല്‍.പി.എസിലും തൊടിയൂര്‍ പഞ്ചായത്തില്‍ എസ്.എന്‍.വി എല്‍.പി.എസിലും തഴവ പഞ്ചായത്തില്‍ തഴവ നോര്‍ത് ഗവ. എല്‍.പി.എസിലും ആലപ്പാട് പഞ്ചായത്തില്‍ പണ്ടാരത്തുരുത്ത് ഗവ. എല്‍.പി സ്കൂളിലുമാണ് നടക്കുക. പ്രവേശനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബി.പി.ഒ പ്രകാശ് അറിയിച്ചു. ചവറ: സബ് ജില്ലാതല പ്രവേശനോത്സവം മുക്കുത്തോട് സര്‍ക്കാര്‍ യു.പി സ്കൂളില്‍ രാവിലെ 10.10ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് തലങ്ങളിലും പ്രവേശനോത്സവം ഒരുക്കിയിട്ടുണ്ട്. പന്മനയില്‍ ആണുവേലില്‍ യു.പി.എസ്, നീണ്ടകരയില്‍ പരിമണം എല്‍.പി.എസ്, തേവലക്കരയില്‍ മൊട്ടയ്ക്കല്‍ എല്‍.പി.എസ്, തെക്കുംഭാഗത്ത് ഗവ. യു.പി.എസ് എന്നിവിടങ്ങളിലും പ്രവേശനോത്സവം നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. അങ്കണവാടിതല പ്രവേശനോത്സവം രാവിലെ 10ന് ചവറ എസ്.ജി.കെ ഓഡിറ്റോറിയത്തില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.