പത്തനാപുരം: പട്ടാഴി സ്വദേശിനിയായ കല്ല്യാണിയമ്മയുടെയും കൊച്ചുമക്കളുടെയും സംരക്ഷണചുമതല സര്‍ക്കാര്‍ എറ്റെടുക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. പട്ടാഴിയിലത്തെിയ മന്ത്രി കല്ല്യാണിയമ്മയെയും കൊച്ചുമകള്‍ റോഷ്നിയെയും നേരില്‍കണ്ടു. കുടുംബത്തിന് ജീവിക്കാനുള്ള അടിസ്ഥാനസൗകര്യം ഒരുക്കണമെന്നും കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍മസമിതി പ്രവര്‍ത്തകര്‍ നിവേദനവും നല്‍കി. ജീവിത സാഹചര്യങ്ങളെക്കുറിച്ച് മന്ത്രി റോഷ്നിയോട് ചോദിച്ചറിഞ്ഞു. നാല് വര്‍ഷമായി മുത്തശ്ശിയോടൊപ്പം തകര്‍ന്നുവീഴാറായ കൂരക്കുള്ളില്‍ കഴിച്ചുകൂട്ടുകയാണ് ഇവര്‍. റോഷ്നിയുടെ മൂന്ന് സഹോദരങ്ങളെ അവധി കഴിഞ്ഞ് കഴിഞ്ഞദിവസം വീണ്ടും കായംകുളത്തെ ചില്‍ഡ്രന്‍സ് ഹോമിലാക്കി. കോടതി ഇടപെടലിനെതുടര്‍ന്ന് മൂന്ന് വര്‍ഷമായി ആണ്‍കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിലാണ്. പട്ടാഴി അഗ്രോ സര്‍വിസ് സെന്‍ററില്‍ മന്ത്രിയെ നേരില്‍കാണാന്‍ റോഷ്നിക്ക് കര്‍മസമിതി പ്രവര്‍ത്തകര്‍ അവസരം ഒരുക്കുകയായിരുന്നു. കലക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്‍െറ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.