ആവശ്യത്തിന് പൊലീസുകാരില്ല; സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തില്‍

കൊല്ലം: ആവശ്യത്തിന് പൊലീസുകാരെ നിയമിക്കാത്തത് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. സിറ്റി പൊലീസിന്‍െറ പരിധിയിലെ പല സ്റ്റേഷനുകളിലും 10ലധികംപേരുടെ ഒഴിവുകളാണുള്ളത്. ഇത് പരിഹരിക്കാത്ത പൊലീസുകാരെയും ഉദ്യോഗസ്ഥരെയുംകൊണ്ട് അമിതജോലി ചെയ്യിക്കുന്ന സിറ്റി പൊലീസ് കമീഷണറുടെ നടപടിക്കെതിരെ സേനയില്‍ അതൃപ്തി വ്യാപകമാകുകയാണ്. ഓരോ ഉദ്യോഗസ്ഥനും ദിവസവും 20 സുമോട്ടോ കേസുകള്‍ പിടിക്കണമെന്നാണ് കമീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജീവനക്കാരുടെ കുറവുമൂലം നിലവിലെ പൊലീസുകാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സ്ഥിതിയാണ്. പല സ്റ്റേഷനുകളിലും ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. ഇവര്‍ തുടര്‍ച്ചയായി ജോലി നോക്കേണ്ടിവരുന്നതും പരാതിക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്റ്റേഷനുകളില്‍നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്ക് പകരം ആരെയും നിയമിക്കാന്‍ തയാറാകാതെയാണ് പുതിയ ഉത്തരവുകള്‍. ജനമൈത്രി ഓഫിസര്‍മാര്‍ക്ക് അവരുടെ ബീറ്റ് മേഖലകളില്‍ പോകാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. പ്രതിദിന ഡ്യൂട്ടികള്‍ക്കൊപ്പം ദിവസവും കോംബിങ് എന്ന പേരില്‍ കൂട്ടത്തോടെ പരിശോധനകള്‍ക്കിറങ്ങേണ്ടിവരുന്നതിനാല്‍ കേസുകളുടെ കുറ്റപത്രം യഥാസമയം കൊടുക്കാന്‍ കഴിയുന്നില്ളെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.