ജില്ലാ അത്ലറ്റിക്സ്: പുനലൂര്‍ എസ്.എന്‍ കോളജ് മുന്നില്‍

കൊല്ലം: ജില്ലാ അത്ലറ്റിക് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അത്ലറ്റിക് കായികമേളയില്‍ രണ്ടുദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 92 പോയന്‍റുമായി പുനലൂര്‍ എസ്.എന്‍ കോളജ് മുന്നേറുന്നു. 67 പോയന്‍റുമായി കൊല്ലം സായി രണ്ടാം സ്ഥാനത്താണ്. 35 പോയന്‍റുമായി സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലും അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജും മൂന്നാം സ്ഥാനത്ത് തുടരുന്നു. മേള ഞായറാഴ്ച സമാപിക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുനലൂര്‍ എസ്.എന്‍ കോളജ് ഒന്നാം സ്ഥാനത്തും കൊല്ലം സായി രണ്ടാം സ്ഥാനത്തും ഓടനാവട്ടം കെ.ആര്‍.ജി.പി.എം സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓടനാവട്ടം കെ.ആര്‍.ജി.പി.എം സ്കൂള്‍ ഒന്നാമതും കൊല്ലം ക്യു.എ.സി രണ്ടാം സ്ഥാനത്തുമാണ്. അണ്ടര്‍-20 ഗേള്‍സ് വിഭഗത്തില്‍ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ ഒന്നാം സ്ഥാനത്ത് മുന്നേറുന്നു. ഗേള്‍സ് അണ്ടര്‍-18, 16, 14 വിഭാഗങ്ങളില്‍ പുനലൂര്‍ എസ്.എന്‍ കോളജാണ് മുന്നില്‍. അണ്ടര്‍-20 ബോയ്സില്‍ പുനലൂര്‍ എസ്.എന്‍ കോളജാണ് മുന്നില്‍. അണ്ടര്‍-18 ബോയ്സില്‍ കൊല്ലം സായിയും 16ല്‍ ചാത്തന്നൂര്‍ വിമല സെന്‍ട്രല്‍ സ്കൂളും 14ല്‍ തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസുമാണ് ഒന്നാമത്. ജില്ലയിലെ 150ല്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ക്ളബുകളെയും പ്രതിനിധീകരിച്ച് 3000ത്തിലധികം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.