പി.എച്ച്.സി ഘടന പരിഷ്കരിക്കും –മന്ത്രി

ആയൂര്‍: പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ഘടന പരിഷ്കരിച്ച് കുടുംബാരോഗ്യകേന്ദ്രമാക്കുമെന്നും ഇവിടങ്ങളില്‍ മുഴുവന്‍സമയ കുടുംബഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി കെ.കെ. ശൈലജ. കാരാളികോണത്ത് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ ഒരു ആശുപത്രി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയാക്കും. ഇവിടെ ഹൃദയശസ്ത്രക്രിയ അടക്കമുള്ള സംവിധാനം ഉറപ്പുവരുത്തും. സംസ്ഥാനത്ത് 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് സെന്‍റര്‍ സേവനം കൂടി ഉള്‍പ്പെടുത്തും. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തില്‍ പദ്ധതി രൂപവത്കരിക്കണം. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം അനുവദിച്ച പ്ളാവിള വീട്ടില്‍ എം.കെ. മസൂദിനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരി എസ്. ചിത്ര സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹമീദ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ടി. ഗിരിജാകുമാരി, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. സാം കെ. ഡാനിയേല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എ. സത്താര്‍, മിനിമോള്‍, ഷീല സജീവ്, പുഷ്പകുമാരി, നസീറബീവി, ഗീതാകുമാരി, സലീനബീവി, റീന, നസീമബീവി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം. രവീന്ദ്രന്‍നായര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.