പുനലൂര്‍: സര്‍ക്കാര്‍ നടപ്പാക്കിയ ശമ്പളവര്‍ധന നല്‍കാതെ കിഴക്കന്‍ മേഖലയിലെ പ്രമുഖ തോട്ടമുടമകള്‍ തൊഴിലാളികളെ കബളിപ്പിക്കുന്നു. തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് കഴിഞ്ഞ മേയ് 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. റബര്‍പാല്‍ കൂടുതലായി വരുന്ന ഓരോ കിലോക്കും 7.25 രൂപയും ഒട്ടുപാലിന് 1.16 രൂപയുമായാണ് വര്‍ധിപ്പിച്ചത്. പൊതുമേഖല റബര്‍ എസ്റ്റേറ്റായ റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷനിലടക്കം പുതിയ കൂലി നല്‍കിയിട്ടും തെന്മലവാലി എസ്റ്റേറ്റുകളില്‍ കൂലികൂട്ടി നല്‍കാന്‍ മാനേജ്മെന്‍റുകള്‍ തയാറാകുന്നില്ല. ഇതു കാരണം രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് ദിവസവും വന്‍ തുകയാണ് കൂലിയിനത്തില്‍ നഷ്ടപ്പെടുന്നത്. ബോണസ് വാര്‍ഷിക പരിധി കേന്ദ്രസര്‍ക്കാര്‍ 84,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു. 2014-15 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് പരിധി ഉയര്‍ത്തിയത്. ഇതോടെ എല്ലാ തൊഴിലാളികളും 20 ശതമാനം ബോണസ് പരിധിയില്‍ വരേണ്ടതാണ്. എന്നാല്‍, ബോണസ് പരിധി പഴയ രീതിയില്‍ കണക്കാക്കി മാനേജ്മെന്‍റുകള്‍ ഇരട്ടത്താപ്പ് കാണിക്കുന്നതിനാല്‍ ഈ ഇനത്തിലും വലിയ നഷ്ടമാണ് തൊഴിലാളികള്‍ക്കുള്ളത്. ഹാരിസണ്‍ മലയാളം പ്ളാന്‍േറഷനില്‍ കഴിഞ്ഞ വര്‍ഷം 8.33 ശതമാനമാണ് ബോണസ് വിതരണം ചെയ്തത്. അമ്പനാട് ടി.ആര്‍ ആന്‍ഡ് ടീ തോട്ടത്തില്‍ തൊഴിലാളികളുടെ സിക് അലവന്‍സ്, മെഡിക്കല്‍ ബില്‍, വാഹന വാടക ഉള്‍പ്പെടെ പല ആനുകൂല്യങ്ങളും നല്‍കുന്നില്ല. വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി സമയത്തിന് നല്‍കുന്നുമില്ല. താല്‍ക്കാലിക തൊഴിലാളികളുടെ കാര്‍ഡ് പതിച്ചുനല്‍കാത്തതിനാല്‍ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കുന്നു. തകര്‍ന്നുവീഴാറായ ഇവരുടെ ലയങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യാനും നടപടിയില്ല. തുച്ഛ വരുമാനത്തില്‍ ജീവിക്കുന്ന തൊഴിലാളികള്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.