ഓയൂര്‍: ഓയൂര്‍-കൊട്ടാരക്കര റോഡില്‍ ഓടനാവട്ടം പാലത്തിന് സമീപം വയല്‍ നികത്തല്‍ തകൃതിയായി നടന്നിട്ടും ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. ഓടനാവട്ടം മാമ്പറ ഏലയിലാണ് രാത്രി ടിപ്പറുകളില്‍ കൊണ്ടുവരുന്ന മണ്ണ് ഉപയോഗിച്ച് നികത്തിയത്. മണ്ണിട്ട് നികത്തിയതോടെ ചെറുതോട് അപ്രത്യക്ഷമായി. ഇതുവഴി ഒഴുകിയിരുന്ന ജലമാണ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് എത്തിയിരുന്നത്. നെല്ല്, വാഴ കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വകാര്യവ്യക്തി ഹെക്ടറോളം ഭാഗം മണ്ണിട്ട് നികത്തിയതില്‍ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഓടനാവട്ടം വില്ളേജ് ഓഫിസിന് സമീപത്തെ വയലാണ് നികത്തിയിരിക്കുന്നത്. അധികൃതര്‍ പാടം നികത്താന്‍ മൗനാനുവാദം നല്‍കിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെനിന്ന് 20 മീറ്റര്‍ അകലെ ഏക്കറോളം ഭാഗം എക്സ്കവേറ്ററുകള്‍ ഉപയോഗിച്ച് വന്‍തോതില്‍ കുന്നിടിച്ച് മണ്ണ് കടത്തിയിരുന്നു. എന്നാല്‍, പൊലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ മണ്ണുമാഫിയക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണവുമുണ്ട്. ഇവിടെനിന്ന് നൂറുകണക്കിന് ടിപ്പര്‍ ലോറികളിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ണ് കടത്തിയിരുന്നത്. ഓടനാവട്ടം ചെന്നാപ്പാറയില്‍ വയല്‍ മണ്ണിട്ട് നികത്തിയ നിലയിലാണ്. ഒരുമാസം മുമ്പാണ് ഇവിടെ വയല്‍ നികത്തല്‍ നടന്നത്. അവധി ദിവസങ്ങളില്‍ പകലും രാത്രിയിലുമാണ് വയല്‍ നികത്തല്‍ നടക്കുന്നത്. ഇപ്പോള്‍ പ്രദേശത്തെ ചാലിലെ ഒഴുക്ക് നിലച്ചിരിക്കുകയാണ്. പച്ചക്കറികള്‍, വാഴകള്‍, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകര്‍ ചാലുകള്‍ വഴി വെള്ളം ലഭിക്കാതായതോടെ ബുദ്ധിമുട്ടായിരിക്കുകയാണ്. കട്ടയില്‍ അമ്പലത്തുംകാലായില്‍ വയല്‍ നികത്തല്‍ തുടര്‍ന്നുവരുകയാണ്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണ് വയല്‍ നികത്തല്‍ നടക്കുന്നത്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല. കളപ്പിലയില്‍ വയല്‍ നികത്തി റബര്‍തൈകള്‍ നട്ടിരിക്കുകയാണ്. ജലസ്രോതസ്സുകള്‍ മണ്ണിട്ട് നികത്തിയാണ് തൈകള്‍ പലയിടത്തും നട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.