ചിറയിന്‍കീഴ്: സഹകരണ ബാങ്കില്‍ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് വായ്പയിലും സ്വര്‍ണപ്പണയത്തിലും തിരിമറി നടത്തുന്നതായി സംഘാംഗം സഹകരണ മന്ത്രിക്ക് പരാതി നല്‍കി. ഫൈസിയാണ് ഇതുസംബന്ധിച്ച് മന്ത്രിക്ക് പരാതി നല്‍കിയത്. കിഴുവിലം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സര്‍വിസ് സഹകരണ ബാങ്കിനെതിരെയാണ് പരാതി. വിവിധ ശാഖകളില്‍ സ്വര്‍ണത്തിന്‍െറ തൂക്കം വര്‍ധിപ്പിച്ച് കാട്ടിയും സ്ഥിരനിക്ഷേപകര്‍ അറിയാതെ അവരുടെ അകൗണ്ടില്‍നിന്ന് വായ്പയെടുക്കുന്നതായും ആരോപിച്ചാണ് പരാതി. കണ്‍കറണ്ട് ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടത്തെിയിരുന്നു. എട്ട് ഗ്രാം സ്വര്‍ണത്തിന് 80 ഗ്രാം സ്വര്‍ണമെന്ന് എഴുതി 15000 രൂപക്ക് പകരം 1.5 ലക്ഷം രൂപ വായ്പയെടുത്തതായി കണ്ടത്തെി. പെരുങ്ങുഴി സ്വദേശി മദനരാജന്‍െറ മൂന്ന് സ്ഥിരനിക്ഷേപങ്ങളില്‍നിന്ന് ക്രമവിരുദ്ധമായി ഒമ്പത് ലക്ഷം രൂപ വ്യക്തി അറിയാതെ അനധികൃതമായി വായ്പയായി എടുത്തതായും കണ്ടത്തെി. ബാങ്കിലെ തിരിമറി പുറത്തറിഞ്ഞതോടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും. ശനിയാഴ്ച ഉച്ചക്ക് ശേഷം അവധിയായിരുന്നിട്ടും ബാങ്ക് അടച്ച് പോയശേഷം സെക്രട്ടറിയും ചിലജീവനക്കാരും ഭരണാധികാരികളും ബാങ്ക് തുറന്ന് സ്വര്‍ണപ്പണയ വായ്പകള്‍ തുക ഒടുക്കി തരികെ എടുത്തതായി പരാതിയില്‍ പറയുന്നു. ദിവസം പത്ത് ലക്ഷത്തിന് താഴേമാത്രം സ്വര്‍ണ പണയവായ്പ അടവുള്ള ശാഖയില്‍ 43 ലക്ഷത്തിന്‍െറ പണയവായ്പ അടവ് വന്നതായി കണ്ടത്തെി. ഇത് ക്രമക്കേട് നടന്നതിന്‍െറ തെളിവായി പരാതിയില്‍ പറയുന്നു. ഏകദേശം അരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് ഇനിയും ശരിയാക്കാനുള്ളതായി പരാതിയില്‍ പറയുന്നു. ഞായറാഴ്ച ദിവസം ബാങ്കിന്‍െറ ശാഖ തുറക്കാന്‍ ചില ജീവനക്കാര്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ബാങ്കിലെ തിരിമറിയെക്കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കണമെന്ന് മുന്‍ ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ ജി. വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.