കിളികൊല്ലൂര്‍: കിളികൊല്ലൂര്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൊല്ലം ബൈപാസ് നിര്‍മാണത്തിന് തടസ്സമാകുന്നതായി പരാതി. റോഡ് മണ്ണിട്ട് നിരപ്പാക്കുന്ന ജോലികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന പ്രദേശത്തിന് സമീപം നിര്‍ത്തിവെച്ചിരിക്കുകയാണ്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി വാഹനങ്ങളാണ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന് പിറകിലായി ബൈപാസില്‍ നിരത്തിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റണമെന്ന് രേഖാമൂലം പലതവണ ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ളെന്ന് റോഡ് നിര്‍മാണ കരാര്‍ ചുമതലയുള്ള സ്ഥാപനത്തിന്‍െറ അധികൃതര്‍ പറയുന്നു. ലോറികളും ബസുകളുമടക്കം 50ഓളം വാഹനങ്ങളാണുള്ളത്. വാഹനങ്ങള്‍ കാടുമൂടി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിന് തടസ്സമായ വാഹനങ്ങള്‍ ഉടന്‍ മാറ്റണമെന്ന് നിര്‍മാണ കരാറെടുത്തിട്ടുള്ള സ്ഥാപനം കഴിഞ്ഞ ജനുവരിയിലാണ് കിളികൊല്ലൂര്‍ എസ്.ഐക്ക് അറിയിപ്പ് നല്‍കിയത്. എന്നാല്‍ വാഹനങ്ങള്‍ എങ്ങോട്ട് മാറ്റുമെന്ന മറുചോദ്യമാണ് പൊലീസ് ഉയര്‍ത്തുന്നത്. കല്ലുംതാഴം മുതല്‍ കാവനാട് വരെ 8.45 കിലോമീറ്റര്‍ നീളത്തിലുള്ള പാതയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതില്‍ കുരീപ്പുഴ ഭാഗത്തെ എര്‍ത്തിങ്, മെറ്റലിങ് പണികള്‍ പൂര്‍ത്തിയായി. മങ്ങാട് നിന്നാരംഭിച്ച എര്‍ത്തിങ് പണിയുടെ ആദ്യഘട്ടമാണ് പൊലീസ് സ്റ്റേഷന് പിറകിലായി നിര്‍ത്തിവെച്ചത്. മങ്ങാട് മുതല്‍ കല്ലുംതാഴം വരെയുള്ള ഭാഗങ്ങളില്‍ അടുത്ത നവംബറോടെ എര്‍ത്തിങ് പൂര്‍ത്തിയാക്കി മെറ്റലിങ് പണികള്‍ ആരംഭിച്ചാല്‍ മാത്രമേ 2017 നവംബറില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. ബൈപാസിന്‍െറ പ്രധാന ഭാഗമായ മൂന്ന് പാലങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.