കൊല്ലം: വള്ളം മുങ്ങി മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടതറിഞ്ഞ് സഹപ്രവര്‍ത്തകരും പൊലീസുകാരും ജില്ലാ ആശുപത്രിയിലേക്ക് പാഞ്ഞത്തെി. മണിക്കൂറുകളോളം കടലില്‍ അകപ്പെട്ടവര്‍ക്ക് യഥാസമയം സഹായമത്തെിച്ചില്ളെന്ന് ആരോപിച്ച് വാഗ്വാദവും ബഹളവും തുടക്കത്തിലേ ആശുപത്രിപരിസരത്ത് ഉടലെടുത്തു. മറിഞ്ഞ വള്ളത്തിനടുത്തത്തൊതെ കോസ്റ്റ് ഗാര്‍ഡിന്‍െറ ബോട്ട് തിരിച്ചുപോയതും രാവിലെ ഒമ്പത് മുതല്‍ വള്ളങ്ങള്‍ക്ക് നിരോധിത മേഖല ഏര്‍പ്പെടുത്തിയതും വിഷയമാക്കി രണ്ട് ചേരിയായി ബഹളമുണ്ടായി. ഇതിനിടെ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കാണാന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എത്തിയപ്പോള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിക്കടുത്ത് സംഘര്‍ഷമുണ്ടായി. നിയമസഭയില്‍നിന്ന് തിരിച്ച മന്ത്രി ഉച്ചക്ക് 1.15 ഓടെയാണ് എത്തിയത്. മോര്‍ച്ചറിയില്‍ നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് ചിലര്‍ പരാതിയുമായത്തെിയത്. തങ്കശ്ശേരി തുറമുഖത്ത് രാവിലെ ഒമ്പതുവരെ പുറത്തുനിന്നുള്ള വള്ളങ്ങള്‍ക്കുള്ള നിരോധത്തെക്കുറിച്ചായിരുന്നു ചിലരുടെ പരാതി. അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ ബോട്ടുകള്‍ എത്തിയില്ളെന്നായിരുന്നു മറ്റൊരു പരാതി. പരാതിപ്പെട്ടവര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരുവിഭാഗം എതിര്‍ത്തു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കുന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇരുകൂട്ടരും പരസ്പരം വെല്ലുവിളിച്ചപ്പോള്‍ പൊലീസ് ഇടപെട്ട് മന്ത്രിയെ വലയം സൃഷ്ടിച്ച് കൂട്ടിക്കൊണ്ടുപോയി. ബഹളക്കാരെ നിയന്ത്രിക്കുന്നതിനിടയില്‍ എ.സി.പി കെ. ലാല്‍ജിയുടെ വിരലിന് മുറിവേറ്റു. അപകടത്തില്‍പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തങ്കശ്ശേരിയിലെ നിയന്ത്രണം സംബന്ധിച്ച് എല്ലാ വിഭാഗത്തില്‍പെട്ടവരോടും ചര്‍ച്ച നടത്തി കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത തീരുമാനമാണെന്നും അതില്‍ മാറ്റം വരുത്താനുള്ള സാഹചര്യമില്ളെന്നും മന്ത്രി പറഞ്ഞു. ചവറ എം.എല്‍.എ. എന്‍. വിജയന്‍ പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, കലക്ടര്‍ എ. ഷൈനാമോള്‍ എന്നിവരും ആശുപത്രിയിലത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.