തേവലക്കര: പ്ളാസ്റ്റിക്കിനെതിരെ ഗ്രാമപഞ്ചായത്തംഗം കൊണ്ടുവന്ന കാമ്പയിന്‍ ഗ്രാമവാസികള്‍ ഏറ്റെടുത്തതോടെ പടിഞ്ഞാറ്റക്കര ഗ്രാമം പ്ളാസ്റ്റിക് മുക്തമായി. കേവലം പത്തുദിവസം കൊണ്ട് 700 കിലോയോളം ഉപയോഗരഹിതമായ പ്ളാസ്റ്റിക്കാണ് ഗ്രാമവാസികള്‍ നാടുകടത്തിയത്. വാഹനങ്ങളിലും അല്ലാതെയുമായി നൂറ് കണക്കിന് കവറുകളിലാക്കി കൊണ്ടുവന്ന പാസ്റ്റിക്ക് കൊണ്ട് ശേഖരണകേന്ദ്രം നിറഞ്ഞത് പ്രവര്‍ത്തകര്‍ക്കും ആവേശമായി. ‘എന്‍െറ വീട് ശുചിത്വ വീട്, എന്‍െറ നാട് ശുചിത്വ നാട്’ കാമ്പയിന്‍ ജൂലൈ ഒന്നിനാണ് തേവലക്കര ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റക്കര കിഴക്ക് രണ്ടാം വാര്‍ഡില്‍ ആരംഭിച്ചത്. ഗ്രാമപഞ്ചായത്തംഗം രാജേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ വാര്‍ഡിലെ അഞ്ച് അയല്‍സഭകള്‍, സാനിട്ടേഷന്‍ കമ്മിറ്റി, കുടുംബശ്രീ, ആശാ-അങ്കണവാടി പ്രവര്‍ത്തകരെ കൂട്ടിയോജിപ്പിച്ചാണ് 500 വീടുകളിലും മുപ്പത് കടകളില്‍നിന്നുമായി പ്ളാസ്റ്റിക് ശേഖരിച്ചത്. ഓരോ വീട്ടിലും നല്‍കിയ സഞ്ചികളില്‍ ഉപയോഗരഹിതമായ പ്ളാസ്റ്റിക് ശേഖരിച്ചു നല്‍കാന്‍ നടത്തിയ പ്രവര്‍ത്തനം വിജയമായി. അലക്ഷ്യമായി വലിച്ചെറിയുന്ന മുഴുവന്‍ പ്ളാസ്റ്റിക് സാധനങ്ങളും വീട്ടുകാര്‍ കഴുകി വൃത്തിയാക്കിയാണ് ശേഖരിച്ച് നല്‍കിയത്. നാടിനും വീടിനും ദോഷകരമാകുന്ന പ്ളാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള പ്രവര്‍ത്തനം മറ്റ് വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരും ലക്ഷ്യമിടുന്നത്. എല്ലാമാസവും പത്താം തീയതി ശേഖരിക്കുന്ന മാലിന്യം ശുചിത്വമിഷന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്ളാസ്റ്റിക് റീ സൈക്ക്ള്‍ യൂനിറ്റാണ് ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.