കിളികൊല്ലൂര്‍: മിസ്ഡ്കാള്‍ വഴി പരിചയപ്പെട്ട യുവാവിനൊപ്പം മുങ്ങിയ വിവാഹിതയും രണ്ടുകുട്ടികളുടെ മാതാവുമായ വീട്ടമ്മയെ പൊലീസ് കണ്ടത്തെി. കൊറ്റങ്കര സ്വദേശിനിയെയാണ് തൊടുപുഴയില്‍ നിന്ന് കണ്ടത്തെിയത്. അതേസമയം, സ്റ്റേഷനിലത്തെിച്ച വീട്ടമ്മക്കെതിരെ വായ്പയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്തത്തെി. കുടുംബശ്രീവഴിയും മുദ്രാലോണ്‍ വഴിയും തുക അനുവദിച്ച് തരാമെന്ന വ്യാജേന ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി. ഒരാഴ്ച മുമ്പ് വീട്ടമ്മയെ കാണാനില്ളെന്ന് കാട്ടി ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇവരെ തൊടുപുഴയില്‍ നിന്ന് യുവാവിനോടൊപ്പം പിടികൂടിയത്. വീട്ടമ്മ കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലുള്ളതറിഞ്ഞാണ് സ്റ്റേഷനിലേക്ക് നിരവധി സ്ത്രീകള്‍ പരാതിയുമായത്തെിയത്. പത്തിലധികം പേരില്‍ നിന്ന് പല തവണയായി ഒരു ലക്ഷത്തി പതിനായിരം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. വീട്ടമ്മയെ കോടതിയില്‍ ഹാജരാക്കി. ഇരവിപുരം സി.ഐ സ്റ്റേഷനിലത്തെി പരാതിക്കാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സെപ്റ്റംബറിനകം പണം മടക്കിനല്‍കാമെന്ന ഉറപ്പില്‍ പ്രശ്നം രമ്യതയിലത്തെുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.