മലനടയില്‍ വ്യാജ മദ്യമാഫിയ പിടിമുറുക്കുന്നു

ശാസ്താംകോട്ട: മലനട ക്ഷേത്രത്തിന് ചുറ്റുമുള്ള വിശാലമായ വയല്‍പരപ്പ് സമാന്തര മദ്യവിതരണ മാഫിയയുടെ പിടിയില്‍. ദൂരെ റോഡില്‍നിന്ന് നോക്കിയാല്‍ കാണാവുന്നവിധം ഇവിടെ വ്യാജ വിദേശമദ്യ വാറ്റുചാരായ വിപണനം കൊഴുക്കുമ്പോഴും എക്സൈസും പൊലീസും ഒന്നുമറിഞ്ഞില്ളെന്ന നിലപാടിലാണ്. പത്തനംതിട്ട ജില്ലയോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. കൊല്ലം ജില്ലയിലെ പൊലീസ്-എക്സൈസ് അധികൃതരുടെ സാന്നിധ്യം അനുഭവപ്പെടാന്‍ കഴിയാത്തവിധം സുരക്ഷിതമായി വിപണനം നടത്താന്‍ മാഫിയകള്‍ക്ക് ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകത സഹായകമാകുന്നു. പത്തനംതിട്ട ജില്ലയിലെ അധികൃതരാകട്ടെ ഇവിടേക്ക് വരണമെങ്കില്‍ 15 കി.മീ താണ്ടി അടൂരില്‍നിന്നത്തെണം. വിപണനം നടത്തുന്നവരും ഉപഭോക്താക്കളും കൊല്ലം ജില്ലക്കാരാണെങ്കിലും പത്തനംതിട്ട ജില്ലയിലെ മൊത്ത വിതരണകേന്ദ്രത്തില്‍നിന്നാണ് ലഹരി ഇവിടേക്ക് എത്തുന്നതെന്ന് ഇടനിലക്കാര്‍ തന്നെ പറയുന്നു. രാവിലെ ആറിന് തുടങ്ങുന്ന കച്ചവടം സന്ധ്യമയങ്ങുംവരെ ഇവിടെ തുടരുന്നുണ്ട്. 25ഓളം വിപണനകേന്ദ്രങ്ങള്‍ ഈ വയല്‍പരപ്പില്‍ ഉണ്ടെന്നാണ് സ്ഥിരം ഇടപാടുകാര്‍ വെളിപ്പെടുത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.