പത്തനാപുരത്ത് സി.പി.ഐ നിര്‍ദേശം അവഗണിച്ച് റെയ്ഞ്ച് ഓഫിസറുടെ നിയമനമെന്ന്

പത്തനാപുരം: സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം അവഗണിച്ച് പത്തനാപുരത്ത് പുതിയ റെയ്ഞ്ച് ഓഫിസറെ നിയമിച്ച് വനം മന്ത്രിയുടെ ഓഫിസില്‍നിന്ന് ഉത്തരവിറങ്ങി. പത്തനാപുരം എം.എല്‍.എ ഗണേഷ്കുമാറിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്നാണ് സി.പി.ഐ നിര്‍ദേശം അവഗണിച്ച് പുതിയ റെയ്ഞ്ച് ഓഫിസറെ നിയമിച്ചതെന്ന് ആരോപണമുണ്ട്. മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശത്തെ അവഗണിച്ചുള്ള എം.എല്‍.എയുടെ ഇടപെടലിനെതിരെ സി.പി.ഐയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മുമ്പുണ്ടായിരുന്ന റെയ്ഞ്ച് ഓഫിസര്‍ ചന്ദ്രന്‍പിള്ള വിരമിച്ച ഒഴിവിലേക്കാണ് പുതിയ ആളെ നിയമിച്ചത്. ചന്ദ്രന്‍പിള്ള വിരമിച്ച ഒഴിവില്‍ സി.പി.ഐ നിര്‍ദേശം പരിഗണിച്ച് ആദ്യം നിയമിക്കാന്‍ തീരുമാനിച്ച ഉദ്യോഗസ്ഥനെ മാറ്റിയാണ് പുതിയ നിയമനം. മണ്ണാറപ്പാറ റെയ്ഞ്ചിലെ ഉദ്യോഗസ്ഥനായ വെട്ടിക്കവല സ്വദേശിയെയാണ് പത്തനാപുരം റെയ്ഞ്ച് ഓഫിസറായി ഇപ്പോള്‍ നിയമിച്ചത്. അഴിമതി കേസിലും വിവാദപരമായ കേസുകളിലും പ്രതിയായിരുന്ന ഉദ്യോഗസ്ഥനെ പത്തനാപുരം റെയ്ഞ്ച് ഓഫിസിന്‍െറ തലപ്പത്തേക്ക് എത്തിക്കരുതെന്ന് കാട്ടി സി.പി.ഐ മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്കും വനം വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കരുനാഗപ്പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനെ നിയമിക്കാന്‍ നിര്‍ദേശമുണ്ടായത്. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആദ്യ നിര്‍ദേശം മാറ്റി മണ്ണാറപ്പാറയിലെ ഉദ്യോഗസ്ഥനെതന്നെ വീണ്ടും നിയമിക്കുകയായിരുന്നെന്നാണ് ആരോപണമുയരുന്നത്. മുമ്പ് ആര്‍. ബാലകൃഷ്ണപിള്ള ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ആവശ്യപ്രകാരം ആദ്യം നിയമിച്ച ഉദ്യോഗസ്ഥനെ ഫൈ്ളയിങ് സ്ക്വാഡിന്‍െറ റെയ്ഞ്ച് ഓഫിസറായി മാറ്റിയിട്ടുണ്ട്. നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ഉദ്യോഗസ്ഥനെ നിയമിച്ചത് സി.പി.ഐയില്‍നിന്ന് എം.എല്‍.എക്കെതിരെ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി എം.എല്‍.എയുടെ നിര്‍ദേശം പോലും പരിഗണിച്ചില്ളെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഗണേഷ്കുമാറിന് സീറ്റ് നല്‍കുന്നതിനെ ചൊല്ലി സി.പി.ഐയില്‍ ചെറിയ തോതില്‍ പ്രശ്നങ്ങളുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.