തൊട്ടിയും ചിരട്ടത്തവിയുമായി തുടങ്ങിയ നോമ്പുകാലം

കുണ്ടറ: നോമ്പോര്‍മകളില്‍ മാമൂടി ചുഴവന്‍ചിറ ജുമാമസ്ജിദിന് സ്നേഹക്കൂട്ടായ്മയുടെ വിജയകഥ. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിയില്‍, കിഴക്കതില്‍, താഴതില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്നാണ് പള്ളിക്കാര്യങ്ങള്‍ക്ക് തുടക്കമിട്ടത്. 200 രൂപ മൂലധനത്തില്‍ നോമ്പ് കഞ്ഞി വിളമ്പിത്തുടങ്ങിയത് ഇരുമ്പ് തൊട്ടിയിലും ചിരട്ടത്തവിയിലും. അന്ന് വിശ്വാസികളുടെ വീടുകളില്‍ കഞ്ഞി എത്തിക്കുകയായിരുന്നു പതിവ്. കാലംമാറിയതോടെ പ്രതിദിനം 40 കിലോ അരിയുടെ കഞ്ഞിവരെ വിളമ്പാന്‍ കഴിയുന്നു. ജാതിമതഭേദമെന്യേ നോമ്പ് കഞ്ഞിക്കായി നാട്ടുകാരത്തെും. എന്നും വൈകീട്ട് 5.30 മുതല്‍ നോമ്പ് തുറവരെ വീടുകളില്‍ കൊണ്ടുപോകാനായി കഞ്ഞി പള്ളിയില്‍നിന്ന് കൊടുത്തുവിടുന്നു. പ്രതിദിനം 300 മുതല്‍ 500വരെ ആള്‍ക്കാരാണ് നോമ്പ് കഞ്ഞിക്കായി എത്തുന്നത്. നാട്ടാരുടെ സ്നേഹം ഏറ്റുവാങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രസിഡന്‍റ് എം. അബ്ദുല്‍ സലാമും, സെക്രട്ടറി ലത്തീഫ് മാമൂടും, ട്രഷറര്‍ എച്ച്. അബ്ദുല്‍ ലത്തീഫും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.