കൊട്ടിയം: സേഫ് കേരള പദ്ധതിയുടെ ഭാഗമായി കൊട്ടിയത്തെ കശുവണ്ടി ഫാക്ടറിയില്‍ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തി. പഞ്ചായത്തിന്‍െറ അനുമതിയില്ലാതെ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു ഫാക്ടറിയുടെ പ്രവര്‍ത്തനം. ആദിച്ചനല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. നിര്‍മാണ കേന്ദ്രങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, റബര്‍തോട്ട മേഖലകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കൊട്ടിയം വട്ടക്കായലിനടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന കക്കൂസുകളും മലിനജലം കെട്ടിക്കിടക്കുന്നതും കിണര്‍ മലിനമായതും കണ്ടത്തെിയത്. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ നൂറുകണക്കിന് തൊഴിലാളികള്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിന് നിലവില്‍ പഞ്ചായത്ത് ലൈസന്‍സില്ല. ആരോഗ്യസുരക്ഷാ സംവിധാനങ്ങളും ഇവിടെ കാണാന്‍ കഴിഞ്ഞില്ല. പലതവണ ആരോഗ്യവകുപ്പ് ഈ സ്ഥാപനത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടിട്ടില്ളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിന് സ്ഥാപനത്തില്‍ കര്‍ശനനിര്‍ദേശം നല്‍കിയതോടൊപ്പം നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ പൊതുജനാരോഗ്യനിയമപ്രകാരം കര്‍ശനനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫിസര്‍ എന്‍.പി. വിനോദിന്‍െറ നേതൃത്വത്തില്‍ ജെ.എച്ച്.ഐമാരായ പ്രദീപ്, ബിജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.