കൊല്ലം: ജനങ്ങളെ അവരുടെ കടമയും ഉത്തരവാദിത്തവും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ശുചിത്വമിഷന്‍ ദൂരദര്‍ശനുമായി സഹകരിച്ച് തിങ്ക് ക്ളീന്‍ എന്ന പേരില്‍ റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. സാധാരണക്കാരില്‍ ആകാംക്ഷ ഉണര്‍ത്തുന്നതും അവബോധം ജനിപ്പിക്കുന്നതുമായ ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാം. സ്കൂള്‍, കോളജ്, മീഡിയ സ്കൂള്‍, പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, ഗവണ്‍മെന്‍റ്, ഗവണ്‍മെന്‍േറതര വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍, ടെക്കികള്‍, പ്രഫഷനല്‍ ഫിലിം മേക്കേഴ്സ്, പ്രകൃതി സ്നേഹികള്‍ തുടങ്ങി പ്രായഭേദമെന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. അഞ്ച് മിനിറ്റ്, രണ്ട് മിനിറ്റ്, 20 മുതല്‍ 30 സെക്കന്‍റ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം. ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ ദൂരദര്‍ശന്‍ ചാനലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഓരോ വിഭാഗത്തിലെയും മികച്ച വിഡിയോകള്‍ക്ക് ഓരോ ലക്ഷം രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കും. വിഡിയോകള്‍ പരിശീലന-വിവര വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി ശുചിത്വമിഷന്‍ പ്രയോജനപ്പെടുത്തും. സംപ്രേഷണ നിലവാരമുള്ള - അനിമേഷന്‍, മൊബൈല്‍ വിഡിയോകളും മത്സരത്തിനായി അയക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം അപേക്ഷകള്‍ MPEG 4 ഫോര്‍മാറ്റിലുള്ള വിഡിയോ അടങ്ങിയ അപേക്ഷ ഡയറക്ടര്‍, ദൂരദര്‍ശന്‍ കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍ thinkcleandd@gmail.com. വെബ്സൈറ്റ് www.facebook.com/thinkcleandd . ഫോണ്‍: 0471 2730143.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.