കുണ്ടറ: 14 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ എം.എ. ബേബി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചു. പേരൂര്‍ മീനാക്ഷി വിലാസം ഗവ. എല്‍.പി.എസ്, കരിക്കോട് ഗവ. എല്‍.പി.എസ്, പെരുമ്പുഴ ഗവ. എല്‍.പി.എസ്, ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ. യു.പി.എസ്, പേരയം എം.ടി.എല്‍.പി.എസ്, മുഖത്തല ഗവ. എല്‍.പി.എസ്, ചെറിയേല ഗവ. എല്‍.പി.എസ്, മുക്കൂട് ഗവ. എല്‍.പി.എസ്, പള്ളിമണ്‍ ഗവ. എല്‍.പി.എസ്, പഴങ്ങാലം ഗവ. എല്‍.പി.എസ്, മീയണ്ണൂര്‍ ഗവ. എല്‍.പി.എസ്, ചെമ്മക്കാട് വെല്‍ഫെയര്‍ എല്‍.പി.എസ്, വെള്ളിമണ്‍ ഗവ. യു.പി.എസ്, കുഴിയം ഗവ. എല്‍.പി.എസ് എന്നീ സ്കൂളുകള്‍ക്കാണ് ബസ് അനുവദിച്ചത്. ബസ് ഒന്നിന് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. പ്രഥമാധ്യാപകരും പി.ടി.എയും ചേര്‍ന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബസുകളുടെ പ്രപ്പോസലുകള്‍ അടിയന്തരമായി തിരുവനന്തപുരത്തെ ഡി.പി.ഐ ഓഫിസില്‍ അഞ്ച് ദിവസത്തിനുള്ളില്‍ എത്തിക്കണം. വിവരങ്ങള്‍ക്ക് എം.എല്‍.എ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 9995020705.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.