ചവറ: വിനോദസഞ്ചാരവകുപ്പും തൊഴില്‍നൈപുണ്യ വകുപ്പും സംയുക്തമായി കെ.എം.എം.എല്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ദേശീയ കരകൗശല മേള ‘ചവറ ഫെസ്റ്റില്‍’ വന്‍ ജനപങ്കാളിത്തം. 17 ഓളം സംസ്ഥാനങ്ങളില്‍ നിന്നുള്ള കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് ലഷ്യം. കരവിരുതില്‍ തീര്‍ത്ത ശില്‍പങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവ മേളയിലെ പ്രധാന ആകര്‍ഷണമാണ്. പ്രകൃതിദത്ത നിറങ്ങളില്‍ തീര്‍ത്ത മധുബാനി പെയിന്‍റിങ്, ഛത്തീസ്ഗഢ് ഭോഗ്രാക്രാഫ്റ്റ്, ഉത്തര്‍പ്രദേശിലെ കരകൗശലങ്ങള്‍, സാരി ആര്‍ട്ട്, മൃഗകൊമ്പുകളിലും തടികളിലും തീര്‍ത്ത ശില്‍പങ്ങള്‍, കയര്‍ഫെഡ് ഉല്‍പന്നങ്ങള്‍, തീരദേശ വികസന കോര്‍പറേഷന്‍െറ മത്സ്യവിഭവങ്ങള്‍ തുടങ്ങി വിവിധ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വിപണനം മേളയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ കലാകാരന്മാര്‍ അണിനിരന്ന ഭിന്നശേഷിയുള്ളവരുടെ മെഗാഷോ നടന്നു. പ്രത്യാശയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ ചെയര്‍മാന്‍ സൈമണിന് ജി.കെ.എസ്.എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് ഉപഹാര സമര്‍പ്പണം നടത്തി. ഗായിക കണ്‍മണിക്ക് സ്റ്റേറ്റ് കോ ഓഡിനേറ്റര്‍ മധുസൂദനന്‍ ഉപഹാരം നല്‍കി. പത്തുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശം സൗജന്യമാണ്. 17ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.