കരുനാഗപ്പള്ളി: സാമൂഹികവിരുദ്ധ അതിക്രമങ്ങളും മോഷണവും ലഹരിവസ്തുക്കളുടെ വില്‍പനയും വര്‍ധിക്കുമ്പോഴും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ളെന്ന് പരാതി. ഒരു വര്‍ഷത്തിനിടെ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമായി അരങ്ങേറിയിട്ടുള്ള പല ക്രിമിനല്‍ സംഭവങ്ങള്‍ക്കും ഉത്തരവാദികളായവരെ പിടികൂടാന്‍ കഴിയാത്തതാണ് അതിക്രമങ്ങള്‍ പെരുകാന്‍ കാരണം. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയും കരുനാഗപ്പള്ളിയില്‍ താവളമുറപ്പിച്ചിരിക്കയാണ്. കൂടാതെ, ഒന്നര മാസം മുമ്പ് പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് യുവാക്കളില്‍നിന്ന് ആയിരം രൂപയുടെ 67 വ്യാജ നോട്ടുകള്‍ പിടികൂടിയ സംഭവവും ഉണ്ടായി. 50,000ത്തിലധികം രൂപയും പിടിച്ചെടുത്തെങ്കിലും ഇതുസംബന്ധിച്ച തുടരന്വേഷണം എങ്ങുമത്തെിയില്ല. രണ്ടുമാസത്തിനിടെ നഗരത്തില്‍ നാല് മോഷണങ്ങളാണ് നടന്നത്. അതും പൊലീസ് സ്റ്റേഷന്‍െറ പരിസരഭാഗങ്ങളില്‍. നഗരത്തിലെ മെഡിക്കല്‍സ്റ്റോര്‍, മൊബൈല്‍ ഷോപ്, ജെന്‍റ്സ് വെയര്‍, ജ്വല്ലറി എന്നിവിടങ്ങളിലാണ് തുടരെ മോഷണം നടന്നത്. തെരുവുവിളക്കുകളും സെക്യൂരിറ്റിയും പൊലീസ് സംവിധാനങ്ങളുമുള്ള ടൗണില്‍ നടന്ന മോഷണങ്ങളില്‍ ഒരു കേസില്‍ മാത്രമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തഴവ, തൊടിയൂര്‍ പ്രദേശങ്ങളിലും സമാനമായ സംഭവമുണ്ടായി. തഴവയില്‍ രണ്ട് വീടുകളിലാണ് മോഷണം നടന്നത്. തഴവ എ.വി.എച്ച്.എസിനുസമീപം മാസങ്ങള്‍ക്കുമുമ്പ് മൂന്ന് കടകളില്‍ മോഷണം നടന്നിരുന്നു. മണപ്പള്ളിക്ക് വടക്കുവശത്ത് സ്റ്റേഷനറി കട തീവെച്ച് നശിപ്പിച്ച സംഭവം നടന്നതും രണ്ടാഴ്ചക്കുമുമ്പാണ്. പുലിയൂര്‍ വഞ്ചിയില്‍ കാര്‍ഷികവിളകള്‍ നശിപ്പിച്ചതും തഴവ, പാവുമ്പ പ്രദേശങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങള്‍ തകര്‍ക്കപ്പെട്ടതും ഈ അടുത്ത ദിവസങ്ങളിലാണ്. പുതുവര്‍ഷത്തലേന്ന് ആലുംകടവ് ഭാഗത്ത് സാമൂഹികവിരുദ്ധര്‍ ഒരു രാത്രി മുഴുവന്‍ അഴിഞ്ഞാടിയിട്ടും പൊലീസ് ഈ ഭാഗത്തേക്ക് എത്തിയതേയില്ല. തഴവ, പാവുമ്പ ഭാഗങ്ങളില്‍ രാത്രിയില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണ്. പൊലീസ് ഒൗട്ട്പോസ്റ്റുണ്ടെങ്കിലും പ്രയോജനവുമില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കരുനാഗപ്പള്ളി റെയില്‍വേസ്റ്റേഷന്‍ പരിസരത്തും ലഹരിവസ്തുക്കളുടെ വില്‍പന തകൃതിയാണ്. എന്നാല്‍, നടപടിയെടുക്കാന്‍ പൊലീസോ ബന്ധപ്പെട്ടരോ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.