കൊല്ലം: എന്തുജോലി ചെയ്യാനും മടിയില്ലാത്ത ജനകീയ സ്റ്റേഷന്‍ മാനേജരുടെ നഷ്ടമാണ് ടാസിറ്റസിന്‍െറ വിയോഗത്തിലൂടെ റെയില്‍വേക്കുണ്ടായത്. ജീവനക്കാരുടെ ആവശ്യങ്ങളിലും യാത്രക്കാരുടെ പ്രശ്നങ്ങളിലും കൃത്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. റെയില്‍വേ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായുള്ള സമരങ്ങളിലെ മുന്നണിപ്പോരാളിയായും ടാസിറ്റസ് ഉണ്ടായിരുന്നു. തൊഴിലാളി നേതാവായ ബെന്‍ മോറിസിനൊപ്പം ചേര്‍ന്ന് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സതേണ്‍ റെയില്‍വേ എംപ്ളോയീസ് സംഘിന്‍െറ തിരുവനന്തപുരത്തെയും കൊല്ലത്തെയും ബ്രാഞ്ച് ചെയര്‍മാനായും ഡിവിഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷനല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വേമെനിന്‍െറ ദേശീയ കമ്മിറ്റി അംഗമായിരുന്നു. അസി. സ്റ്റേഷന്‍ മാസ്റ്ററായാണ് സര്‍വിസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സ്റ്റേഷന്‍ മാസ്റ്റര്‍, സ്റ്റേഷന്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റെയില്‍വേയുടെ തൊഴില്‍നിയമങ്ങളില്‍ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനുമായിരുന്നു. ട്രെയിനുമായി ബന്ധപ്പെട്ട സാങ്കേതികവിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുമുണ്ടായിരുന്നു. സ്റ്റേഷന്‍ മാനേജര്‍ ആയിരുന്നെങ്കിലും എന്ത് ജോലി ചെയ്യാനും മടി കാട്ടിയിരുന്നില്ല. ഗാര്‍ഡ് ഇല്ലാത്ത സമയത്ത് കൊടിവീശാന്‍ അദ്ദേഹം പ്ളാറ്റ്ഫോമില്‍ ഇറങ്ങുമായിരുന്നു. കുറച്ചുനാളായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.