കൊല്ലം: കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നതായി പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന്‍െറ മുന്നറിയിപ്പ്. വിദ്യാര്‍ഥികളുമായുള്ള ബന്ധം മുതലെടുത്താണ് ലഹരിമാഫിയ ഉള്‍നാടുകളില്‍ പിടിമുറുക്കുന്നത്. നഗരം കേന്ദ്രീകരിച്ച് പൊലീസ് റെയ്ഡ് ശക്മായതും മാഫിയകളെ പുതിയ തട്ടകം തേടാന്‍ നിര്‍ബന്ധിതമാക്കുന്നുണ്ട്. പുനലൂര്‍, പത്തനാപുരം, തെന്മല, കുളത്തൂപ്പുഴ, ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മടത്തറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. അതിര്‍ത്തി കടന്നുവരുന്ന തമിഴ്നാട് ബസുകള്‍ വഴിയാണ് കഞ്ചാവ് ജില്ലയിലത്തെിക്കുന്നത്. അഞ്ചല്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും രഹസ്യമായി കഞ്ചാവ് മാഫിയയിലെ കണ്ണികള്‍ വന്നുപോകാറുണ്ടെന്നു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നഗരത്തിലെ അഡ്വഞ്ചര്‍ പാര്‍ക്കിന് സമീപം കാടുപിടിച്ചുകിടക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്. ഈ സംഘങ്ങളെ രാഷ്്ട്രീയ-ഉദ്യോഗസ്ഥസംഘം സഹായിക്കുന്നതായി ആക്ഷേപമുണ്ട്. നഗരത്തില്‍ പഠിച്ചിരുന്നവരും സ്കൂളുകളുമായി ബന്ധമുള്ളവരുമായ വിദ്യാര്‍ഥികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ബീച്ച് കേന്ദ്രീകരിച്ചും ഇത്തരക്കാര്‍ സംഘടിക്കാറുണ്ട്. വിദ്യാര്‍ഥികളും ചെറുപ്പക്കാരും അന്യസംസ്ഥാന തൊഴിലാളികളുമാണ് സംഘത്തിന്‍െറ വലയിലുള്ളത്. ചില്ലറവില്‍പനക്കാര്‍ പിടിയിലാകുമ്പോഴും വമ്പന്‍ സ്രാവുകള്‍ വിലസുകയാണ്. പിടിക്കപ്പെടുന്നവരില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് തീരദേശത്തും മയക്കുമരുന്ന് ലോബികളുടെ പ്രവര്‍ത്തനം. നീണ്ടകര, ചവറ, ആലപ്പാട്, വാടി, പരവൂര്‍ തുടങ്ങിയ മേഖലകളില്‍ സംഘത്തിന്‍െറ സാന്നിധ്യം ശക്തമായതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്ത് കഞ്ചാവ്-ലഹരി അന്വേഷണങ്ങളില്‍ പൊലീസ് നിര്‍ജീവമായതാണ് ഗ്രാമീണമേഖലയിലേക്ക് സംഘത്തിന്‍െറ വ്യാപനത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.