കൊല്ലം: പച്ചക്കറികള്‍ക്ക് വില പൊള്ളുന്നു. ആശ്വാസം നല്‍കേണ്ട ഹോര്‍ട്ടികോര്‍പ്പിലും പൊതുവിപണിയില്‍നിന്നുള്ള വിലയില്‍ വലിയ വ്യത്യാസമില്ല. മാസങ്ങള്‍ക്കു മുമ്പ് വരെ നൂറു കടന്ന ഇഞ്ചിക്ക് 74 രൂപയാണ് തിങ്കളാഴ്ച ഹോര്‍ട്ടികോര്‍പ്പിലെ വില. 30 രൂപയുണ്ടായിരുന്ന കത്തിരിയുടെ വില ഇപ്പോള്‍ പൊതു വിപണിയില്‍ അമ്പതുരൂപയായി. ഹോര്‍ട്ടികോര്‍പ്പില്‍ 42 ആണ്. മുരിങ്ങക്കായുടെ വില 160ല്‍ എത്തി. 30 രൂപ കുറവുണ്ട് ഹോര്‍ട്ടികോര്‍പ്പില്‍. പുണെയില്‍നിന്നത്തെുന്ന സവാളക്ക് പൊതുവിപണിയില്‍ 30 രൂപയാണ്. തമിഴ്നാട്ടിലെ മേട്ടുപാളയത്തുനിന്ന് വരുന്ന ഏത്തന് 37-40 വരെ വില ഈടാക്കുന്നുണ്ട്. കറിവേപ്പില പൊതുവിപണിയില്‍ 50 രൂപയും ഹോര്‍ട്ടികോര്‍പ്പില്‍ 45 രൂപയുമാണ്. നാടന്‍ പച്ചക്കറികള്‍ ചിലയിടങ്ങളില്‍ സ്വാശ്രയ കര്‍ഷക വിപണിയില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. പാവക്ക, പയര്‍, പടവലം, ചേന എന്നിവ മാത്രമാണ് നാടന്‍ വിപണിയില്‍ ലഭിക്കുക. പൊതുവിപണിയില്‍ തമിഴ്നാട്ടില്‍ നിന്നത്തെുന്ന ചീരക്ക് 30 രൂപയാണ് വില. നാടന്‍ ചീരക്കാണെങ്കില്‍ 60 നല്‍കണം. പച്ചക്കറികള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് വിപണി കൈയടക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഓരോ ദിവസത്തെയും വില നിലവാരം ഉപഭോക്താക്കളുടെ മൊബൈലിലേക്ക് എസ്.എം.എസായി അയക്കാന്‍ മത്സരിക്കുകയാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.