ചാത്തന്നൂര്‍: പള്ളിമണ്‍ സിദ്ധാര്‍ഥ സ്കൂള്‍ സംഘടിപ്പിച്ച ഗ്രാന്‍റ് പേരന്‍റ്സ് മീറ്റ് കൊല്ലം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ആശ്വാസത്തിന്‍െറ പകലായി. പുതുതലമുറയില്‍ മാനുഷികമൂല്യങ്ങള്‍ വാര്‍ത്തെടുക്കുന്നതിനാണ് സ്കൂളിലെ സോഷ്യല്‍ സര്‍വിസ് ക്ളബ് മീറ്റ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ വൃദ്ധസദനത്തിലത്തെി അന്തേവാസികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കഴിഞ്ഞ ആഴ്ച കുട്ടികള്‍ വൃദ്ധസദനം സന്ദര്‍ശിച്ച് ആവശ്യങ്ങള്‍ മനസ്സിലാക്കിയാണ് ഇവര്‍ക്കുള്ള കണ്ണട, വാച്ച്, റേഡിയോ, ഊന്നുവടി, പഴ്സ് തുടങ്ങിയവ നല്‍കിയത്. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജിന്‍െറ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലായി വൈദ്യപരിശോധനാക്യാമ്പും നടത്തി. കലാപരിപാടികളും നാടന്‍പാട്ടും നാടന്‍ഭക്ഷണവും വിദ്യാര്‍ഥികള്‍ ഒരുക്കിയിരുന്നു. പരിപാടിയുടെ സമാപനം അസി. കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനംചെയ്തു. ലാലാ ആറാട്ടുവിള, സ്കൂള്‍ മാനേജര്‍ യു. സുരേഷ്, പ്രിന്‍സിപ്പല്‍ സുജിത്കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ജയലക്ഷ്മി എന്നിവര്‍ നേതൃത്വംനല്‍കി. ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.