ശാസ്താംകോട്ട: വേനല്‍ കടുത്തിട്ടും കല്ലട പദ്ധതിയുടെ കനാലുകള്‍വഴി വെള്ളമത്തെുന്നില്ല. പുല്ല് വളര്‍ന്ന് കാടുമൂടിക്കിടക്കുന്നതാണ് കാരണം. എല്ലാ വര്‍ഷവും ജനുവരി പകുതി കഴിയുന്നതോടെ കനാലുകളില്‍ തെന്മല ഡാമില്‍നിന്നുള്ള വെള്ളം എത്തുമായിരുന്നു. കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കടുത്ത കുടിവെള്ളക്ഷാമത്തിന് ഇതോടെ പരിഹാരമാകും. കനാല്‍വെള്ളം എത്തുന്നതോടെ കിണറുകളിലെയും ഉള്‍നാടന്‍ ചെറു ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരാറുണ്ട്. ഇങ്ങനെ വെള്ളം ഒഴുക്കുന്നതിനുമുമ്പ് കനാലുകള്‍ വൃത്തിയാക്കേണ്ടതുണ്ട്. മൂന്നുവര്‍ഷം മുമ്പുവരെ കല്ലട പദ്ധതി അധികൃതര്‍ കരാര്‍ നല്‍കിയാണ് കനാല്‍ ശുചീകരണം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കാണ് ഇതിന്‍െറ ചുമതല. അതത് പഞ്ചായത്തുകളാണ് തൊഴിലാളികളെ ഇതിനായി നിയോഗിക്കേണ്ടത്. കുന്നത്തൂര്‍ താലൂക്കിലെ ഒരു പഞ്ചായത്തിലും ഇതുസംബന്ധിച്ച പ്രാരംഭജോലികള്‍പോലും നടന്നിട്ടില്ളെന്നതാണ് വസ്തുത. കനാലുകളുടെ ശുചീകരണം അനിശ്ചിതത്വത്തിലായതോടെ വെള്ളം എത്തിത്തുടങ്ങാന്‍ ഫെബ്രുവരി പകുതിയെങ്കിലുമാകുമെന്ന ആശങ്കയിലാണ് മേഖലയിലെ കര്‍ഷകരടക്കമുള്ള ജനങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.