‘അര്‍ഹരായ മുഴുവന്‍ വികലാംഗര്‍ക്കും മുച്ചക്ര സ്കൂട്ടര്‍ നല്‍കും’

കൊല്ലം: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ വികലാംഗര്‍ക്കും മുച്ചക്ര സ്കൂട്ടര്‍ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ പറഞ്ഞു. ഭാരതീയ വികലാംഗ ഐക്യ അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ആശുപത്രിയില്‍ വികലാംഗര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കും. ജില്ലാ ആശുപത്രിയിലെ ആര്‍ട്ടിഫിഷ്യല്‍ ലിംബ് ഫിറ്റിങ് സെന്‍ററിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ശൂരനാട് എസ്. രവി അധ്യക്ഷത വഹിച്ചു. അമ്പാടി സുരേന്ദ്രന്‍, ഷാഹിദാ കമാല്‍, സി.കെ. മാധവന്‍പിള്ള, ചാത്തന്നൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ബാബു, എസ്. സതീശന്‍ എന്നിവര്‍ സംസാരിച്ചു. ദേശീയ വികലാംഗ പുനരധിവാസപദ്ധതി നടപ്പാക്കുക, പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യുക, പെന്‍ഷന്‍ മണിഓര്‍ഡര്‍ സംവിധാനം പുന$സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു. ഭാരവാഹികള്‍: കെ.ജി. ബാബു (പ്രസി.), ആര്‍. സുധാമണി, രവീന്ദ്രന്‍ ആചാരി, ജോണ്‍സണ്‍, കെ.ഒ. രാജു (വൈ. പ്രസി.), എസ്. സതീശന്‍ (സെക്ര.), കെ. രാജപ്പന്‍, അജിം ആസാദ്, ഹരിഹരന്‍ (ജോ. സെക്ര.), ദേവാനന്ദ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.